SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
തിരുവനന്തപുരം:സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരള സർവകലാശാലയുടെ ബിബിഎ (ടൂറിസം മാനേജ്‌മെന്റ്) / ബികോം (ട്രാവൽ ആന്റ് ടൂറിസം) എന്നീ കോഴ്‌സുകളിൽ മാനേജ്‌മെന്റ് സീറ്റിൽ അപേക്ഷിക്കാം. വിദ്യാർത്ഥികൾ http://kittsedu.org എന്ന വെബ്‌സൈറ്റിലൂടെയോ നേരിട്ടോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9446529467/04712327707, 2329539.
എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം)
കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) 2023-25 ബാച്ചിൽ ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിഗ്രിയും KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും http://kittsedu.org വഴി അപേക്ഷിക്കാം.
കേരള സർവകലാശാലയുടേയും, എ.ഐ.സി.റ്റി.ഇ.യുടേയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവർക്ക് 100% പ്ലേസ്‌മെന്റ് അസിസ്റ്റന്റ്‌സ് നൽകുന്നു. SC/ST വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ച സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: http://kittsedu.org, 9446529467/ 9847273135/ 04712327707.