പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

കണ്ണൂർ പിജി രജിസ്‌ട്രേഷൻ 6വരെ, ടൈംടേബിൾ,
പ്രായോഗിക പരീക്ഷകൾ, പ്രൊജക്ട്, വൈവ-വോസി

Jun 5, 2023 at 7:51 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കണ്ണൂർ:സർവകലാശാല പഠന വകുപ്പുകളിലെയും സെന്ററുകളിലെയും വിവിധ പി.ജി പ്രോഗ്രാമുകളുടേയും ബി.എ എൽ.എൽ.ബി പ്രോഗ്രാമിന്റെയും പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 06/06/2023 ന് വൈകുന്നേരം 5 മണിയോട് കൂടി അവസാനിക്കുന്നതാണ്. വിശദ വിവരങ്ങൾ http://admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ ജൂൺ 17ന്

രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ ആറാം സെമസ്റ്റർ ബി എസ് സി ലൈഫ് സയൻസ് 6B13ZCB- എൻവയോൺമെന്റൽ സയൻസ് & ബയോഡൈവേഴ്‌സിറ്റി – പരീക്ഷ ജൂൺ 17 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക.

\"\"

പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇമ്പ്രൂവ്മെന്റ്)- നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 17.06.2023 വൈകുന്നേരം 5 മണി.

പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട്/വൈവ-വോസി

നാലാം സെമസ്റ്റർ പി.ജി ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ/ പ്രൊജക്ട്/വൈവ -വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ അതത് കോളേജിൽ വച്ച്നടത്തപ്പെടുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .

ഇംഗ്ലീഷ് – 2023 ജൂൺ 8,9 വരെ. ബോട്ടണി – 2023 ജൂൺ 9 മുതൽ 20 വരെ.
ജിയോളജി – 2023 ജൂൺ 13 മുതൽ 15 വരെ.
കമ്പ്യൂട്ടർ സയൻസ് – 2023 ജൂൺ 13,14 വരെ.
മാത്തമാറ്റിക്സ് – 2023 ജൂൺ 12 മുതൽ 20 വരെ. സ്റ്റാറ്റിസ്റ്റിക്സ് – 2023 ജൂൺ 6,12 മുതൽ 15 വരെ.
മൈക്രോബയോളജി&ബയോടെക്നോളജി – 2023 ജൂൺ 6 മുതൽ 23 വരെ. ഇലക്ട്രോണിക്സ് – 2023 ജൂൺ 12 മുതൽ 17 വരെ. ഹിന്ദി – 2023 ജൂൺ 8,9 വരെ.

പരീക്ഷാ രജിസ്ട്രേഷൻ
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എം സി എ (സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്-ലാറ്ററൽ എൻട്രി ഉൾപ്പെടെ ) മെയ് 2023 പരീക്ഷകൾക്ക് ജൂൺ 6 മുതൽ 9 വരെ പിഴയില്ലാതെയും ജൂൺ 12 വരെ പിഴയോടു കൂടിയും ഓൺലൈൻ ആയി അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"

ടൈംടേബിൾ
കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ / എം എസ് സി / എം ബി എ / എം ഇൽ ഐ എസ് സി / എം സി എ / എൽ എൽ എം (സി ബി സി എസ് എസ് – 2020 സിലബസ് – റെഗുലർ/ സപ്ലിമെൻ്ററി) മെയ് 2023 പരീക്ഷയുടെ ടൈടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവകലാശാലയിലെ പ്ലാവിൻ തോട്ടം പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം

കണ്ണൂർ സർവകലാശാലയിലെ പ്ലാവിൻതോട്ടം പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. കണ്ണൂർ സർവകലാശാലാ ആസ്ഥാനമായ താവക്കര ക്യാമ്പസിൽ വച്ചുനടന്ന ചടങ്ങിൽ പ്രൊ വൈസ് ചാൻസലർ പ്രൊഫ. സാബു എ പ്ലാവിൻ തൈകൾ നട്ടുകൊണ്ട് പ്ലാവിൻതോട്ടം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, സിൻഡിക്കേറ്റംഗം ഡോ. കെ ടി ചന്ദ്രമോഹൻ, സെനറ്റംഗം പി ജെ സാജു, ഫിനാൻസ് ഓഫീസർ പി ശിവപ്പു എന്നിവർ പങ്കെടുത്തു.

\"\"

Follow us on

Related News