പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

കണ്ണൂർ സർവകലാശാലാ യുജി, പിജി പ്രവേശനം: ജൂൺ 6വരെ അപേക്ഷിക്കാം

Jun 3, 2023 at 6:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കണ്ണൂർ:സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലെയും 2023-24 അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് ജൂൺ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ കണ്ണൂർ സർവകലാശാലയുടെ വെബ്സൈറ്റിലെ അഡ്മിഷൻ പോർട്ടലിൽ (http://admission.kannuruniversity.ac.in) ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവിധ പഠനവകുപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് പഠനവകുപ്പുകളുടെ പ്രോസ്പെക്ടസിൽ ലഭ്യമാണ്. ബിരുദധാരികൾക്കും അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി അപേക്ഷിക്കാവുന്നതാണ്.

\"\"

ഇത്തരത്തിൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം സർവകലാശാല നിഷ്കർഷിച്ച യോഗ്യത നേടിയിരിക്കണം. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിൻറെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്. എം.ബി.എ പ്രോഗ്രാമിൻറെ പ്രവേശനം കെ മാറ്റ് /സി മാറ്റ് /കാറ്റ് എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറിൻറെയും, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ മാർക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. എസ് ബി ഐ ഇ – പേ വഴി ഓൺലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് അതാത് പഠന വകുപ്പുകളിലേക്ക് സമർപ്പിക്കേണ്ടതുമാണ്. എസ്.സി./എസ്.ടി/പി.ഡബ്ള്യു.ബി.ഡി. ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും 500/- രൂപയും എസ്.സി./എസ്.ടി/പി.ഡബ്ള്യു.ബി.ഡി. വിഭാഗങ്ങൾക്ക് 200/- രൂപയുമാണ് ഓൺലൈൻ രജിസ്ട്രേഷൻ ഫീസ്. ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. എന്നാൽ ഡിപ്പാർട്ട്മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, താവക്കര ക്യാംപസ് കണ്ണൂർ, മാങ്ങാട്ടുപറമ്പ, നീലേശ്വരം എം.ബി.എ സെന്ററുകൾ, ഐ.സി.എം പറശിനിക്കടവ് എന്നിവടങ്ങളിലേക്കുള്ള എം.ബി.എ കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതിയാകും. അതുപോലെ പാലയാട്, മഞ്ചേശ്വരം കാമ്പസുകളിലെ എൽ എൽ എം കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതിയാകും.

\"\"


വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓൺലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. Transparent ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ http://admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 0497-2715284, 0497-2715261 എന്നീ ഫോൺ നമ്പറുകളിലോ 7356948230 എന്ന വാട്സാപ്പ് നമ്പറിലോ deptsws@kannuruniv.ac.in എന്ന മെയിൽ ഐഡിയിലൂടെയോ ബന്ധപ്പെടാവുന്നതാണ്

\"\"

Follow us on

Related News