SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തൃശൂർ:കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജൂലൈ 3മുതൽ ആരംഭിക്കുന്ന അവസാന വർഷ ബി.ഡി.എസ് ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി (2010 & 2016 സ്കീം) പരീക്ഷക്ക് 2023 ജൂൺ 3മുതൽ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ജൂൺ 17 വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജൂൺ 20 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ബി.എസ്.സി എംഎൽടി സപ്ലിമെന്ററി
പരീക്ഷാ രജിസ്ട്രേഷൻ
2023 ജൂലൈ 3 മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്.സി എംഎൽടി
ഡിഗ്രി സപ്ലിമെന്ററി (2010, 2015 & 2016 സ്കീം) പരീക്ഷക്ക് 2023 ജൂൺ ഒന്ന് മുതൽ 13വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110/രൂപ ഫൈനോടുകൂടി ജൂൺ 15 വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ജൂൺ 17 വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
റെഗുലർ പരീക്ഷ ടൈം ടേബിൾ
2023 ജൂൺ 5 മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി ഡയാലിസിസ്
ടെക്നോളജി ഡിഗ്രി റെഗുലർ (2019 സ്കീം) തിയറി പരീക്ഷാ ടൈം ടേബിൾ
പ്രസിദ്ധീകരിച്ചു.
ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷ പ്രാക്ടിക്കൽ പരീക്ഷാ തിയതി
2023 ജൂൺ 5 മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്ററി
(2010 & 2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.