SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കോട്ടയം: ഒന്നാം സെമസ്റ്റർ എം.എ ജെ.എം.സി(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2021,2020,2019 അഡ്മിഷനുകൾ സപ്ലിമെന്ററി – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ അഞ്ചു മുതൽ അതത് കോളജുകളിൽ നടക്കും.
ബി.കോം നാലാം സെമസ്റ്റർ സി.ബി.സി.എസ്(2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രായോഗിക പരീക്ഷ – ഇൻഫർമേഷൻ ടെക്‌നോളജി ഫോർ ഓഫീസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി ഫോർ ബിസിനസ് മെയ് 30ന് നടക്കും.
പരീക്ഷാഫലം
സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപതിയുടെ പി.ജി. ഡിപ്ലോമ ഇൻ യോഗ(2021 അഡ്മിഷൻ – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പ്രോഗ്രാമിന്റെ 2022 ഏപ്രിൽ മാസം നടന്ന ഒന്നാം സെമസ്റ്റർ, 2022 ആഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് – ബി.എ (2017 മുതൽ 2019 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് – ആഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ഒൻപതു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം