പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം: എംജി ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

May 26, 2023 at 11:15 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം വർഷ ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സർവ്വകലാശാലയാണ് അലോട്ട്‌മെന്റ് നടത്തുക. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് അതത് കമ്മ്യൂണിറ്റികളിൽപ്പെട്ട എയ്ഡഡ് കോളേജുകളിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ. മാനേജ്‌മെന്റ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷകർ കോളേജുകളുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്യാപ്പ് അപേക്ഷാ നമ്പർ നൽകണം. ക്യാപ്പ് വഴി അപേക്ഷിക്കാത്തവർക്ക് മാനേജ്‌മെന്റ് ക്വാട്ടയിൽ അപേക്ഷിക്കാൻ കഴിയില്ല. സ്‌പോർട്ട്‌സ് ക്വാട്ടയിലും ഭിന്നശേഷിക്കാർക്കുള്ള ക്വാട്ടയിലും അപേക്ഷിക്കുന്നവരും ഓൺലൈനിൽ അപേക്ഷിക്കണം.
അപേക്ഷകർ പ്രോസ്‌പെക്ടസ് പ്രകാരം സംവരണാനുകൂല്യത്തിനുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യണം.

\"\"

പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവർ ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി,ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ടവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽപ്പെട്ടവർ സംവരണാനുകൂല്യത്തിന് ബന്ധപ്പെട്ട റവന്യു അധികാരിയിൽ നിന്നുള്ള ഇൻകം ആൻഡ് അസ്സറ്റ്‌സ് സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം.

എൻ.സി.സി,എൻ.എസ്.എസ്,സ്‌കൗട്ട്,സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ പ്ലസ് ടു തലത്തിലെ സാക്ഷ്യപത്രവും വിമുക്തഭടൻ, ജവാൻ എന്നിവരുടെ ആശ്രിതർക്കുള്ള ബോണസ് മാർക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസറിൽ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം. ഇതിനായി ആർമി,നേവി,എയർഫോഴ്‌സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.

വിവിധ പ്രോഗ്രാമുകൾക്ക് കോളേജുകളിൽ അടയ്‌ക്കേണ്ട ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. പൊതു വിഭാഗത്തിന് 800 രൂപയും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 0481-2733511, 0481-2733521, 0481-2733518 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഇ-മെയിൽ: ugcap@mgu.ac.in

\"\"

Follow us on

Related News