പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റിൽ ബിഎ മള്‍ട്ടിമീഡിയ പ്രവേശനം, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

May 12, 2023 at 7:27 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല 2022-23 അദ്ധ്യയനവര്‍ഷത്തെ ബി.എ. മള്‍ട്ടിമീഡിയ പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 23-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും 25-നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407186, 7496, 2660600.

പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നാലാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 17 വരെയും ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

\"\"

പരീക്ഷ
മൂന്നാം സെമസ്റ്റര്‍ 5 വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം., എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഒക്‌ടോബര്‍ 2021, 2022 റഗുലര്‍ പരീക്ഷ ജൂണ്‍ 6-ന് തുടങ്ങും.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 1-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ 5-നും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ 6-നും ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂണ്‍ 5-നും തുടങ്ങും.

പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. ഡിസംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.വി.സി., ബി.ടി.എഫ്.പി., ബി.എസ്.ഡബ്ല്യു. നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News