പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

എംജി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കൽ പരീക്ഷകൾ, മറ്റു പരീക്ഷാ തീയതികൾ

Apr 11, 2023 at 2:51 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം: മൂന്നാം സെമസ്റ്റർ എം.എസ്.സി ഫുഡ് ടെക്‌നോളജി ആൻറ് ക്വാളിറ്റി അഷ്വറൻസ് (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഇന്ന്(ഏപ്രിൽ 12) മുതൽ അതത് കോളജുകളിൽ നടത്തും.

ആറാം സെമസ്റ്റർ ബി.എസ്.സി ഹോം സയൻസ് – ഫാമിലി ആൻറ് കമ്മ്യൂണിറ്റി സയൻസ് (സി.ബി.സിഎസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 19 മുതൽ വിവിധ കോളജുകളിൽ നടത്തും.

ആറാം സെമസ്റ്റർ ബി.എ മ്യൂസിക് വോക്കൽ, മ്യൂസിക് വയലിൻ (സി.ബി.സി.എസ്-2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി -മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 17 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടത്തും.

\"\"

ആറാം സെമസ്റ്റർ ബി.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻറ് ഡയറ്റെറ്റിക്‌സ് (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 18 മുതൽ നടത്തും.

പരീക്ഷാ തീയതികൾ
ഒന്നാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി, എം.എ (ന്യൂ സ്‌കീം – 2021,2022 അഡ്മിഷനുകൾ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും) പരീക്ഷകൾ ഈ മാസം 24 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഏഴാം സെമസ്റ്റർ ബി.എച്ച്.എം(2010,2011,2012 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷ ഏപ്രിൽ 25ന് നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.

വൈവ വോസി
ആറാം സെമസ്റ്റർ ബി.എസ്.ഡബ്ല്യു (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട് വൈവ വോസി പരീക്ഷ ഈ മാസം 17 മുതൽ നടക്കും.

\"\"

Follow us on

Related News