SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ജൂലൈ 2023 സപ്ലിമെന്ററി പരീക്ഷക്കും മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ ഏപ്രില്‍ 4 വരെയും 170 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 4 വരെയും 170 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഏപ്രില്‍ 3 വരെയും 170 രൂപ പിഴയോടെ 5 വരെയും അപേക്ഷിക്കാം.
നീന്തല്‍ പരിശീലകന്‍ അഭിമുഖം
സര്‍വകലാശാലാ കായിക പഠനവിഭാഗത്തിനു കീഴിലുള്ള സുവര്‍ണ ജൂബിലി അക്വാട്ടിക് കോംപ്ലക്‌സ് സ്വിമ്മിംഗ് പൂളില്‍ കരാര്‍ വ്യവസ്ഥയില്‍ നീന്തല്‍ പരിശീലകനെ നിയമിക്കുന്നതിനായി വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. താല്‍പര്യമുള്ളവര്‍ 29-ന് രാവിലെ 10.30-ന് ഭരണകാര്യാലയത്തില്‍ ഹാജരാകണം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം.എ. മ്യൂസിക് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ആറാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2021 പരീക്ഷകളുടെയും എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. മലയാളം, ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.