പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

സ്കോൾ കേരള ഡിസിഎ പരീക്ഷാ ഫലം

Mar 15, 2023 at 4:33 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:സ്കോൾ കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് ഏഴാം ബാച്ചിന്റെ 2022 നവംബർ, ഡിസംബർ, 2023 ജനുവരി മാസങ്ങളിലായി നടത്തിയ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധപ്പെടുത്തി. സംസ്ഥാനത്താകെ 1979 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 1606 വിദ്യാർഥികൾ (81.15%) യോഗ്യത നേടി. 314 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ+ നേടി. പരീക്ഷാ ഫലം സ്കോൾ-കേരള വെബ്സൈറ്റിൽ (http://scolekerala.org) ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് വെബ്സൈറ്റിൽ നിന്നും എടുക്കാം. ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം, സ്ക്രൂട്ടിണി, ഫോട്ടോകോപ്പി എന്നിവയ്ക്ക് മാർച്ച് 16 മുതൽ മാർച്ച് 25 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം സ്കോൾ കേരള വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം, സ്ക്രൂട്ടിണി എന്നിവയ്ക്ക് ഒരു പേപ്പറിന് 200 രൂപയും, ഫോട്ടോ കോപ്പിയ്ക്ക് ഒരു പേപ്പറിന് 300 രൂപയുമാണ് ഫീസ്. സ്കോൾ കേരള വെബ്സൈറ്റിലെ ‘ജനറേറ്റ് ചെലാൻ’ എന്ന ലിങ്കിൽ നിന്നും ഫീസ് അടയ്ക്കാനുള്ള ചെലാൻ ജനറേറ്റ് ചെയ്ത്, ഏതെങ്കിലും ഒരു പോസ്റ്റ് ഓഫീസിൽ ഫീസ്
അടച്ച അസൽ ചെലാനും, മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഉൾപ്പെടെ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം പ്രിൻസിപ്പാളിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതം സെക്രട്ടറി, ബോർഡ് ഓഫ് ഡി.സി.എ എക്സാം, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന് പരീക്ഷാബോർഡ് സെക്രട്ടറി അറിയിച്ചു.

\"\"

Follow us on

Related News