പ്രധാന വാർത്തകൾ

പരീക്ഷാഫലം, പ്രൈവറ്റ് ബിരുദപരീക്ഷ തീയതി നീട്ടി, സീറ്റുവർദ്ധനവിന് അപേക്ഷിക്കാം: കണ്ണൂർ സർവകലാശാല വാർത്തകൾ

Feb 13, 2023 at 4:16 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

കണ്ണൂർ:സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എംസിഎ/ എം സി എ ലാറ്ററൽ എൻട്രി ഡിഗ്രി (സി ബി എസ് എസ് -റെഗുലർ /സപ്പ്ളിമെൻറ്ററി / ഇമ്പ്രൂവ്മെൻറ്) – നവംബർ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം കണ്ണൂർ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ് പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഓൺലൈനായി ഫെബ്രുവരി 24 ന് വൈകുന്നേരം 5 മാണി വരെ അപേക്ഷിക്കാം.

ബിരുദ പരീക്ഷ തീയതി നീട്ടി
അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷക്ക് (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പിഴ ഇല്ലാതെ അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഫെബ്രുവരി 16 വരെയും പിഴയോടുകൂടി അപേക്ഷിക്കാനുള്ള തീയ്യതി ഫെബ്രുവരി 17 വരെയും നീട്ടി. അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷക്ക് (പ്രൈവറ്റ് രജിസ്ട്രേഷൻ) പണമടച്ച് രജിസ്റ്റർ ചെയ്യുകയും സാങ്കേതിക തകരാർ കാരണം പ്രിന്റ് ഔട്ട് എടുക്കാൻ പറ്റാതിരിക്കുകയും ചെയ്ത കുട്ടികൾക്ക് രജിസ്റ്റർ നമ്പറും ജനന തീയ്യതിയും നൽകി ഫെബ്രുവരി 15 തീയ്യതിയോടുകൂടി രണ്ടാമത് പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്.

\"\"

സീറ്റുവർദ്ധനവിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് & സ്പോർട്സ് കോളേജുകളിൽ 2023 – 24 അധ്യയന വർഷത്തിലെ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളുടെ സീറ്റ് വർദ്ധനവിനുള്ള അപേക്ഷ ക്ഷണിച്ചു. ആവശ്യമുള്ള കോളേജുകൾ അതിനുള്ള അപേക്ഷ പ്രിൻസിപ്പാൾ മുഖാന്തരം 2023 മാർച്ച് 3 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സർവകലാശാലയിൽ തപാൽ മാർഗ്ഗം ലഭ്യമാക്കേണ്ടതാണ്. പ്രസ്തുത തീയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News