SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തേഞ്ഞിപ്പലം:ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ റേഡിയോ സി.യു., \’ഓഡിയോ പ്രൊഡക്ഷന്‍ സ്മാര്‍ട്ട് ഫോണില്‍\’ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല നടത്തുന്നു. 13-ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4 വരെ നടക്കുന്ന ശില്‍പശാലയില്‍ മാധ്യമരംഗത്തെ പ്രഗത്ഭരായ ഷാജന്‍ സി. കുമാര്‍, സുനില്‍ പ്രഭാകര്‍ എന്നിവര്‍ പങ്കെടുക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുള്ള ഓഡിയോ റെക്കോഡിംഗ്, പോഡ്കാസ്റ്റിംഗ്, മള്‍ട്ടിട്രാക്ക് ഓഡിയോ പ്രൊഡക്ഷന്‍ എന്നിവയാണ് സെഷനുകള്‍. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷനായി 9567720373 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പരീക്ഷാ ഫലങ്ങൾ
നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ലാന്റ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍ ജൂലൈ 2022 പരീക്ഷകളുടെയും അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍ ജൂലൈ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ., എം.കോം. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഒന്ന്, രണ്ട് സെമസ്റ്റര്‍ മെയ് 2021 സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.