പ്രധാന വാർത്തകൾ
ശിശുദിന സ്റ്റാമ്പ്: വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ക്ഷണിച്ചുമറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നുഎയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുംസെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഒക്ടോബർ 31വരെ മാത്രംവിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചുഡ​ൽ​ഹിയിൽ 1180 അധ്യാപക ഒഴിവുകൾ: ശമ്പളം 35,400 രൂപ മുതൽ 1,12,400 വരെകേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രികേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷ 17,18 തീയതികളിൽ: ഫലപ്രഖ്യാപനം 16ന്രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: അപേക്ഷ 30വരെ മാത്രംഏകലവ്യ സ്കൂളുകളിൽ 3962 അധ്യാപക ഒഴിവുകൾ: 225 പ്രിൻസിപ്പൽ നിയമനം

ഇനി മുതൽ പ്ലസ്ടുവിൽ 75 ശതമാനം മാർക്ക് ഇല്ലെങ്കിലും ഐ.ഐ.ടി, എൻ.ഐ.ടി പ്രവേശന പരീക്ഷകളിൽ പങ്കെടുക്കാം

Jan 12, 2023 at 6:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: എല്ലാ വിദ്യാഭ്യാസ ബോർഡുകളി ലെയും 12-ാം ക്ലാസിൽ കൂടുതൽ മാർക്ക് നേടുന്ന 20 ശതമാനം പേർക്ക് 75 ശതമാനം മാർക്ക് ഇല്ലെങ്കിലും ഐ.ഐ.ടി, എൻ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷകളിൽ പങ്കെടുക്കാം.

75 ശതമാനം മാർക്ക് വേണമെന്നതിൽ ഇളവ് നൽകണമെന്ന നിരന്തരമായ ആവശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. നിരവധി സംസ്ഥാന ബോർഡുകളിലെ മികച്ച വിദ്യാർഥികളിൽ പലർക്കും 75 ശതമാനത്തിൽ താഴെ മാർക്ക് ലഭിക്കുന്നത് കുറച്ചു കാലമായി പ്രശ്നമായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ജെ.ഇ.ഇ-മെയിൻ ആദ്യഘട്ടത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 12ന് അവസാനിക്കും.

പരീക്ഷ ജനുവരി 24നും 31നും ഇടയിലാണ് നടക്കുക. എൻ.ഐ.ടി, ഐ.ഐ.ടി, സി.എഫ്.ടി എന്നിവയിലെ ബി.ഇ /ബി.ടെക്/ബി.ആർക്ക്/ബി പ്ലാനിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം അഖിലേന്ത്യാ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ജെ.ഇ.ഇ (മെയിൻ) 2023 ഇൻഫർമേഷൻ ബുള്ളറ്റിൻ പറയുന്നു.

\"\"

പട്ടികജാതി-വർഗ വിദ്യാർത്ഥികൾക്ക്, 65 ശതമാനമാണ് യോഗ്യത. അതേസമയം, ഈ മാസം അവസാനം നടത്താനിരുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ബോംബെ ഹൈകോടതി അനുവദിച്ചില്ല.

Follow us on

Related News