SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ മുംബൈ പോർട്ട് ക്യാമ്പസിൽ മറൈൻ എൻജിനീയറിങ് പോസ്റ്റ് ഗാറ്റ് ഡിപ്ലോമ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജനുവരി 12വരെ അപേക്ഷ നൽകാം. ജനുവരി 23മുതൽ ക്ലാസുകൾ ആരംഭിക്കും. ഒരുവർഷത്തെ റെസിഡൻഷ്യൽ കോഴ്സാണ്. പ്രവേശനം വിജ്ഞാപനം
http://imu.edu.inൽ ലഭ്യമാണ്. 3,60,000 രൂപയാണ് കോഴ്സ് ഫീസ്. 50 ശതമാനം മാർക്കിൽ ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/നേവൽ ആർക്കി ടെക്ചർ/അനുബന്ധ ബ്രാഞ്ചുകൾ) ആണ് യോഗ്യത. 10/12/ഡിഗ്രി തലത്തിൽ ഇംഗ്ലീഷിന് 50 ശതമാനം
മാർക്കുണ്ടാകണം. എസ്.സി/എസ്.ടി വിഭാഗത്തിന് 5 ശതമാനം മാർക്കിളവു
ണ്ട്. പ്രവേശനത്തിന് മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ആവശ്യമാണ്.
അപേക്ഷ ഫീസ് 1000 രൂപയാണ്. രേഖ പരിശോധനയും അഭിമുഖവും ജനുവരി 17ന് നടക്കും. റാങ്ക്ലിസ്റ്റ് ജനുവരി 18ന് പ്രസിദ്ധീകരിക്കും. രജിസ്ട്രേഷൻ ഫീസായി 10,000 രൂപ ജനുവരി 19ന് ഓൺലൈനായി അടക്കാം. ഇ-മെയിൽ: infomeri@imu.ac.in. വിശദവിവരങ്ങൾക്ക് http://imumumbaiport.ac.in സന്ദർശിക്കുക.