പ്രധാന വാർത്തകൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

പരീക്ഷാഫലം, ഹാൾ ടിക്കറ്റ്, സെനറ്റ് യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

Dec 27, 2022 at 5:22 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

കണ്ണൂർ: സർവകലാശാലയുടെ സാധാരണ സെനറ്റ് യോഗം ( ordinary senate meeting) ഡിസംബർ 28 ന് രാവിലെ 10ന് താവക്കര ക്യാമ്പസിലെ സ്റ്റുഡൻ്റ് അമെനിറ്റി സെൻ്ററിൽ വച്ച് ചേരും.

ഹാൾ ടിക്കറ്റ്
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം സെമസ്റ്റർ ബി.എ എൽ. എൽ. ബി (റെഗുലർ/ സപ്ലിമെന്ററി) ,നവംബർ 2022 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓഫ്‌ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ് .ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവ്വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാഫലം
ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി ) ഏപ്രിൽ 2022 പരീക്ഷാഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ ജനുവരി 9 വരെ സ്വീകരിക്കും. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയ്യതി പിന്നീട് അറിയിക്കും. പാർട്ട് 1, 2 വിഷങ്ങളുടെ ഒന്നാം വർഷ പേപ്പറുകൾ എഴുതിയ രണ്ടാം വർഷ സപ്ലിമെന്ററി വിദ്യാർത്ഥികളുടെ ഫലവും വെബ് സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News