SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി http://keralamediaacademy.org യിൽ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 2. കൂടുതൽവിവരങ്ങൾക്ക്: 0484 2422275, 8281360360 (കൊച്ചി സെന്റർ), 0471 2726275, 9447225524 (തിരുവനന്തപുരം സെന്റർ).