SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
കണ്ണൂർ:സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളോജി ) ജോയിന്റ് പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യത, ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ് ബിരുദം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി നവംബർ 28 ന് രാവിലെ 10.30 മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം. ഫോൺ: 9447458499
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) ജോയിന്റ് പ്രോഗ്രാമിൽ ഏതാനും ഒഴിവുകളുണ്ട്. അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നവംബർ 29- ന് രാവിലെ 10 മണിക്ക് പഠന വകുപ്പിൽ വകുപ്പ് തലവൻ മുൻപാകെ ഹാജരാകണം. ഫോൺ: 9847421467
പുനർമൂല്യനിർണയ ഫലം
ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി), ഏപ്രിൽ 2021, രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി), ഏപ്രിൽ 2022 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ് (ഒക്റ്റോബർ 2021), നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യൂ./ എം. എസ് സി. ഫിസിക്സ്/ എം. എസ് സി. മാത്തമാറ്റിക്സ് (ഏപ്രിൽ 2022) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ വിജ്ഞാപനം
അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2022 പരീക്ഷകൾക്ക് 28.11.2022 മുതൽ 01.12.2022 വരെ പിഴയില്ലാതെയും 02.12.2022 ന് പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 06.12.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2022 പരീക്ഷകൾക്ക് 13.12.2022 മുതൽ 16.12.2022 വരെ പിഴയില്ലാതെയും 19.12.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 22.12.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
ഇന്റേണൽ അസസ്മെന്റ് മാർക്ക്
അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (ഒക്റ്റോബർ 2022) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് സമർപ്പിക്കന്നതിനുള്ള ലിങ്ക് 03.12.2022 വരെ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.