editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലംഡിപ്ലോമ ഇൻ എജ്യൂക്കേഷൻ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 27മുതൽ: അപേക്ഷ 5വരെഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെനൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാംഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിൽ എഞ്ചിനീയർ നിയമനംഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഫലംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല ശിൽപ്പശാല: അപേക്ഷ നാളെ 4വരെഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: മാർച്ച് 31വരെ അവസരം9വരെയുള്ള ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ് 2ന്: സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

പരീക്ഷകൾ മാറ്റി, പരീക്ഷകൾ 18മുതൽ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

Published on : November 14 - 2022 | 4:08 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

കോട്ടയം: അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. (2020 അഡ്മിഷൻ റഗുലർ, 2018,2019 അഡ്മിഷൻ സപ്ലിമെൻററി), നാലാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2015 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2013 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്), എട്ടാം സെമസ്റ്റർ  പഞ്ചവത്സര എൽ.എൽ.ബി. (2010 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2009 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റിവച്ചു.  പുതിയ തീയതി പിന്നീട് അറിയിക്കും.


 
മാറ്റിവച്ച പരീക്ഷകൾ
18 മുതൽ

മഹാത്മാ ഗാന്ധി സർവകലാശാല മാറ്റിവച്ച നവംബർ 17, 29 തീയതികളിലെ പരീക്ഷകൾ നവംബർ 18 മുതൽ നടക്കും.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
 
പരീക്ഷാതീയതി
അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ എൽ.എൽ.ബി. കോഴ്‌സുകളുടെ പത്താം സെമസ്റ്റർ പരീക്ഷകൾ ഡിസംബർ രണ്ടിനും ഒന്നാം സെമസ്റ്റർ പരീക്ഷകൾ ഡിസംബർ എട്ടിനും ആരംഭിക്കും.  ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.


പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്, 2018 അഡ്മിഷൻ റഗുലർ – മാർച്ച് 2022), ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്, 2016 വരെയുള്ള അഡ്മിഷൻ സപ്ലിമെൻററി – ജൂൺ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം നവംബർ 29 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

അഴിമതി വിരുദ്ധ ബോധവത്കരണ പരിപാടി
മഹാത്മാ ഗാന്ധി സർവകലാശാലാ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഴിമതി വിരുദ്ധ ബോധവത്കരണ പരിപാടി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. വിജിലൻസ് എസ്.പി. വി.ജി വിനോദ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷത വഹിച്ചു. പരീക്ഷാ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, ജോയിന്റ് രജിസ്ട്രാർ ബാബുരാജ് എ. വാര്യർ, സർവകലാശാലാ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ മേധാവി ഡോ. രാജേഷ് മണി എന്നിവർ സംസാരിച്ചു. വിജിലൻസ് വകുപ്പിന്റെ നാടകാവതരണവും പരിപാടിയുടെ ഭാഗമായി നടന്നു.

0 Comments

Related News