SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം :നാലുവർഷ ബിരുദം തെരഞ്ഞെടുക്കുന്നവർക്ക് ബിരുദാനന്തര ബിരുദത്തിന് ലാറ്ററൽ പ്രവേശനം നൽകുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങളുമായി ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കൊളോക്വിയം .ബിരുദത്തിന്റെ ആദ്യ വർഷം ജനാധിപത്യം, പരിസ്ഥിതി, ലൈംഗിക വിദ്യാഭ്യാസം, ജെൻഡർ അവബോധം തുടങ്ങിയവയിൽ ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകും.
നാലാം വർഷം പ്രോജക്ട്, ഇന്റേൺഷിപ് തുടങ്ങിയവയ്ക്കാകും പ്രാധാന്യം. നാലുവർഷ ബിരുദത്തിലൂടെ ഒരു വർഷം നഷ്‌ടമാകുന്നത് തടയാനാണ് പിജിക്ക് ലാറ്ററൽ പ്രവേശനം അനുവദിക്കുന്നത്. പ്രധാനവിഷയത്തിനു പുറമെ താൽപ്പര്യമനുസരിച്ച് ഏത് വിഷയവും പഠിക്കാൻ അവസരം നൽകുന്ന മൾട്ടി ഡിസിപ്ലിനറി രീതിക്ക് മുൻതൂക്കം നൽകും. ബിരുദം മൂന്നാം വർഷം അവസാനിപ്പിക്കാനും അവസരമുണ്ട്. വിദേശ സർവകലാശാലകൾക്കു സമാനമായി അധ്യാപകർക്ക് സിലബസ് തെരഞ്ഞെടുക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.