SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ നടത്തുന്ന 4 വർഷത്തെ ഡിസൈൻ ബിരുദ കോഴ്സ് പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ നടത്തും. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് 50 ശതമാനം മാർക്കിൽ കൂടുതൽ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നിശ്ചിത അപേക്ഷാ ഫോമിൽ 29ന് രാവിലെ 11 മണിക്ക് മുമ്പ് അപേക്ഷിക്കണം. KS DAT/UCEED/NID/NIFT യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകർ 29ന് രാവിലെ 11ന് കെ.എസ്.ഐ.ഡി ക്യാമ്പസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://ksid.ac.in, 0474 2719193.