പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഇന്നത്തെ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, ബിരുദ അലോട്മെന്റ് രജിസ്ട്രേഷന്‍, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

Oct 25, 2022 at 9:08 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കോട്ടയം: ഇന്ന് (ഒക്ടോബർ 26ന്) ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ, ബി.കോം(2021 അഡ്മിഷന്‍-പ്രൈവറ്റ് രജിസ്ട്രേഷന്‍) പരീക്ഷകള്‍ക്കായി തൊടുപുഴ ന്യൂമാന്‍ കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിക്കുകയും തൊടുപുഴ ഗുരുനാരായണ കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ് സബ് സെന്‍ററായി അനുവദിക്കപ്പെടുകയും ചെയ്ത ബിഎ(ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം) വിദ്യാര്‍ഥികള്‍ മൂവാറ്റുപുഴ രണ്ടാര്‍ക്കര എച്ച്.എം. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ പരീക്ഷയ്ക്ക് ഹാജാരാകണം. മറ്റു വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല.

\"\"

പരീക്ഷാഫലം
മൂന്ന്, നാല് സെമസ്റ്റര്‍ എം.എ സംസ്കൃതം ജനറല്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ (സെപ്റ്റംബര്‍ 2021) , രണ്ടാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്(2020 അഡ്മിഷന്‍ റെഗുലറും 2020 അഡ്മിഷന്‍ സപ്ലിമെന്‍ററിക്ക് മുന്‍പുള്ളതും) പരീക്ഷകളുടെ ഫലം പ്രസിദ്ധീരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ഏഴിനു മുന്‍പ് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

\"\"

പ്രാക്ടിക്കല്‍
ഈ വര്‍ഷം മെയ് മുതല്‍ ഓഗസ്റ്റ് വരെ നടന്ന ഒന്നു മുതല്‍ എട്ടു വരെ സെമസ്റ്റര്‍ ബി.ടെക് ഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്(ഓള്‍ഡ് സ്കീം-1997 മുതല്‍ 2009 വരെ അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 11 മുതല്‍ തൊടുപുഴ മുട്ടം യു.സി.ഇ കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഏകജാലകം രണ്ടാം അന്തിമ അലോട്ട്മെന്‍റ്;
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

ബിരുദ കോഴ്സുകളിലും ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അന്തിമ അലോട്മെന്‍റിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇന്ന്(ഒക്ടോബര്‍ 26) വൈകുന്നേരം നാലു വരെ രജിസ്റ്റര്‍ ചെയ്യാം.  ഈ മാസം 31ന് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും

\"\"

Follow us on

Related News