SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവന്തപുരം:സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. കോളേജിൽ എസ്.സി./ എസ്.റ്റി. വിഭാഗങ്ങളിൽ സംവരണം ചെയ്തിട്ടുളളതിൽ മൂന്ന് സീറ്റുകളിൽ യോഗ്യരായിട്ടുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 25 നു രാവിലെ 10 നു നേരിട്ട് ഹാജരാകണം ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെയുളള അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 8547618290 /9447002106, http://kicma.ac.in