പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്കൃത സർവകലാശാലയിൽ ശാസ്ത്രബോധിനി
ഓൺലൈൻ കോഴ്സ്: ഉദ്ഘാടനം 21ന്

Oct 19, 2022 at 5:57 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രബോധിനി ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നു. പരമ്പരാഗത രീതിയിൽ ആഴത്തിലുളള ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യാകരണം, ന്യായം, വേദാന്തം, മീമാംസ, സാഹിത്യം എന്നീ അഞ്ച് വിഷയങ്ങളിലുളള ഉപരിഗ്രന്ഥങ്ങൾ പഠന വിഷയങ്ങളാക്കി ആരംഭിച്ച സെന്റർ ഫോർ ട്രഡീഷണൽ സാൻസ്ക്രിറ്റ് ശാസ്ത്ര സ്റ്റഡീസിന്റെ  (ശാസ്ത്രസംവർദ്ധിനി) ആഭിമുഖ്യത്തിലാണ് കോഴ്സ് ആരംഭിക്കുക. പൂർവ്വ മീമാംസ ഗ്രന്ഥമായ അർത്ഥ സംഗ്രഹം എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയുളള ശാസ്ത്രബോധിനി ഓൺലൈൻ കോഴ്സ് തിങ്കൾ മുതൽ വെളളി വരെ വൈകിട്ട് 3.30 മുതൽ 4.30വരെയാണ് നടക്കുക.

\"\"

ശാസ്ത്രസംവർദ്ധിനി കേന്ദ്രം ഡയറക്ടർ പ്രൊഫ. വി. രാമകൃഷ്ണഭട്ട് ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ആറ് മാസം ദൈർഘ്യമുളള ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ സർവ്വകലാശാലയ്ക്ക് അകത്തും പുറത്തുമുളള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും പങ്കെടുക്കാം.  ശാസ്ത്രബോധിനി പ്രോഗ്രാമിൽ പങ്കെടുത്ത് പരീക്ഷയിൽ വിജയിക്കുന്നവർക്ക് സർവകലാശാല സർട്ടിഫിക്കറ്റ് നൽകും. കോഴ്സിന്റെ ഉദ്ഘാടനം 21ന് ഉച്ചയ്ക്ക് 2.30ന് കാലടി മുഖ്യക്യാമ്പസിൽ നടക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്കൃത കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. കൃഷ്ണകുമാർ കോഴ്സിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

\"\"

പ്രോ. വൈസ് ചാൻസല‍ർ ഡോ. കെ. മുത്തുലക്ഷ്മി മുഖ്യപ്രഭാഷണം നടത്തും. രജിസ്ട്രാർ ഡോ.എം.ബി.ഗോപാലകൃഷ്ണൻ, പ്രൊഫ. വി. രാമകൃഷ്ണഭട്ട്, ഡോ. ടി. മിനി, ഡോ. കെ.വി. അജിത്കുമാർ, ഡോ. വി.കെ. ഭവാനി,ഡോ. കെ.ഇ. ഗോപാല ദേശികൻ എന്നിവർ പ്രസംഗിക്കും. 
കൂടുതൽ വിവരങ്ങൾക്ക് 0484-2463380.

\"\"

Follow us on

Related News