SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ ഇംഗ്ലീഷ്, മലയാളം, മാത്തമറ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ 19-ന് മുമ്പായി യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ccsitmji@uoc.ac.in എന്ന ഇ-മെയിലില്‍ അപേക്ഷിക്കുക. ഫോണ്‍ 9746594969
നാനോ സയന്‍സ് പി.എച്ച്.ഡി. പ്രവേശനം
നാനോസയന്‍സ് ആന്റ് ടെക്‌നോളജി പി.എച്ച്.ഡി. പ്രവേശനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ സര്‍വകലാശാലാ പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകളും സഹിതം 19-ന് മുമ്പായി പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 20-ന് ശേഷം നടത്തുന്ന അഭിമുഖത്തില്‍ നിന്നും തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ നിന്നായിരിക്കും പ്രവേശനം.
ബിസിഎ സീറ്റൊഴിവ്
തൃശൂര്‍ അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ. കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും 17-ന് രാവിലെ 11 മണിക്ക് സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 9745644425, 9946623509, 9744221152.
കൊമേഴ്‌സ് ബി.എഡ്. വെയ്റ്റിങ് ലിസ്റ്റ്
2022-23 അദ്ധ്യയന വര്‍ഷത്തെ കൊമേഴ്‌സ് ബി.എഡ്. ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിക്കാം. 15 മുതല്‍ കോളേജുകള്‍ മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നടത്തും. ബി.എഡ്., സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന് ലേറ്റ് രജിസ്‌ട്രേഷന്‍ സൗകര്യം 17 മുതല്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാകും. നിലവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ ചെയ്തവരെ മെറിറ്റ് സീറ്റുകലിലേക്ക് പരിഗണിക്കുകയുള്ളൂ. ഫോണ്‍ 0494 2407016, 2660600.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ആറാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 31-ന് മുമ്പായി ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് നവംബര്‍ 3-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. മറ്റ് വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
നാലാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ റിസര്‍ച്ച് മെത്തഡോളജി ഓഫ് സോഷ്യോളജി പേപ്പര്‍ പുനഃപരീക്ഷ 26-ന് നടക്കും.
എം.എ. മലയാളം വൈവ
എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. മലയാളം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് പരീക്ഷാ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 18-ന് നടക്കും.
പരീക്ഷാ ഫലങ്ങൾ
മൂന്നാം സെമസ്റ്റര്‍ എം.ടി.എ. നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
പുതിയ കോളേജുകള്‍ക്കും കോഴ്‌സുകള്‍ക്കും
കാലിക്കറ്റ് സര്‍വകലാശാലയില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ പുതിയ കോളേജുകള്‍ക്ക് സര്‍ക്കാരിന്റെ ഭരണാനുമതിയും നിരാക്ഷേപ സാക്ഷ്യപത്രവും ലഭിച്ചിട്ടുള്ള ഏജന്‍സികളും പുതിയ കോഴ്‌സുകള്‍ക്ക് അനുമതി ലഭിച്ചിട്ടുള്ള കോളേജുകളും ആവശ്യമായ രേഖകള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. 200 രൂപയുടെ മുദ്രപത്രത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അഫിഡവിറ്റും അഫിലിയേഷന്‍ ഫീസ് അടച്ച ചലാന്‍ രസീതും മറ്റ് അനുബന്ധ രേഖകളും കോളേജുകള്‍ക്ക് അനുമതി ലഭിച്ച ഏജന്‍സികള്‍ സര്‍വകലാശാലയില്‍ നേരിട്ട് സമര്‍പ്പിക്കണം. പുതിയ കോഴ്‌സുകള്‍ക്ക് അനുമതി ലഭിക്കുന്ന മുറക്ക് അതാത് കോളേജുകള്‍ പ്രസ്തുത രേഖകള്‍ സര്‍വകലാശാലയുടെ സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. അഫിഡവിറ്റിന്റെ മാതൃക, ഫീസ് സ്ട്രക്ചര്‍ തുടങ്ങി വിശദവിവരങ്ങള്‍ സി.ഡി.സി. വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0494 2407112