പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം

സ്പോട്ട് അഡ്മിഷൻ, വിവിധ പരീക്ഷകൾ, പരീക്ഷാഫലം,
വാക് ഇൻ ഇന്റർവ്യു: എംജി സർവകലാശാല വാർത്തകൾ

Oct 13, 2022 at 4:26 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

കോട്ടയം: എംജി സർവകലാശാലയിലെ ഇൻറർനാഷണൽ ആൻറ് ഇൻർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജി (ഐ.ഐ.യു.സി.എൻ.എൻ)യുടെ ഗവേഷണ പ്രോജക്ടുകളിൽ ജൂനിയർ റിസർച്ച് (1), പോസ്റ്റ് ഡോക്ടറൽ (4) ഫെലോഷിപ്പുകൾക്കുള്ള  വാക്-ഇൻ-ഇൻറർവ്യൂ ഒക്ടോബർ 17ന് രാവിലെ 10 മുതൽ  നടക്കും.
പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ അന്ന് രാവിലെ 9.45ന് കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ ഐ.ഐ.യു.സി.എൻ.എൻ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം.  കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ(http://iiucnn.mgu.ac.in) ഇ -മെയിൽ cnnmgu@mgu.ac.in

മഹാത്മാഗാന്ധി സർവകലാശാലയിലെ ഹോസ്റ്റലുകളിലേക്ക് കുക്ക്, സഹായി ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക്-ഇൻ ഇന്റർവ്യു ഒക്ടോബർ 17ന് രാവിലെ 11.30ന് നടക്കും. താല്പര്യമുള്ളവർ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ എ.ഡി.എ. 3 സെക്ഷനിൽ 17ന് രാവിലെ 10.30ന് എത്തണം.
വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

\"\"

സ്പോട്ട് അഡ്മിഷൻ
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിലെ (ഐ.എം.പി.എസ്.എസ്.) പഞ്ചവത്സര സോഷ്യൽ സയൻസസ്  ഇന്റഗ്രേറ്റഡ് മാസ്റ്റേർസ് പ്രോഗ്രാം കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക്  സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. 
 
50 ശതമാനം മാർക്കോടെയുള്ള പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.  പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് 45 ശതമാനം മാർക്ക് മതിയാകും.  യോഗ്യരായവർക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, ടി.സി, സി.സി എന്നിവയുടെ അസ്സൽ  സഹിതം ഒക്ടോബർ 21 വരെ വകുപ്പ് ഓഫീസിൽ ഹാജരായി അഡ്മിഷൻ നേടാം.   ഫോൺ: 0481 2731445, ഇ-മെയിൽ: impss@mgu.ac.in.

\"\"

പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എം.എസ്.സി ഡാറ്റാ അനലിറ്റിക്സ് (സി.എസ്- 2020 അഡ്മിഷൻ സപ്ലിമെൻററി-അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർഥികൾക്കു മാത്രം) പരീക്ഷയ്ക്ക് ഫൈനില്ലാതെ ഒക്ടോബർ 26 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഫൈനോടുകൂടി ഒക്ടോബർ 27നും  സൂപ്പർ ഫൈനോടു കൂടി 28നും അപേക്ഷ സമർപ്പിക്കാം.

\"\"

പരീക്ഷാ ടൈം ടേബിൾ
പ്രൈവറ്റ് രജിസ്‌ട്രേഷൻ അഞ്ച്, ആറ് സെമസ്റ്റർ ബി.എ./ ബി.കോം (സി.ബി.സി.എസ്.എസ്. –  2014 മുതൽ 2016 വരെ അഡ്മിഷൻ സപ്ലിമെന്ററി / 2012, 2013 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് ) പരീക്ഷയിൽ(സെപ്റ്റംബർ 2022) കൂടിയാട്ടം എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി. ഒക്ടോബർ 14 നാണ് പരീക്ഷ.

\"\"

ഏഴാം സെമസ്റ്റർ ബി.ടെക്ക് (2017 അഡ്മിഷൻ സപ്ലിമെന്ററിയും ഇംപ്രൂവ്‌മെന്റും, 2015,2016 അഡ്മിഷനുകൾ സപ്ലിമെന്ററി – സി.പി.എ.എസ്.) ബിരുദ പരീക്ഷയിൽ മൊബൈൽ കമ്പ്യൂട്ടിംഗ് എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി. ഒക്ടോബർ 14 നാണ് പരീക്ഷ.

 
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യുക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി ആന്റ് ഇന്റലക്ച്വൽ ഡിസെബിലിറ്റി -2020 അഡ്മിഷൻ റഗുലറും സപ്ലിമെന്ററിയും- ക്രെഡിറ്റ് ആന്റ് സെമസ്റ്റർ ഒക്ടോബർ 2022)പരീക്ഷയുടെ പ്രായോഗിക പരീക്ഷ ഒക്ടോബർ 18 മുതൽ 25 വരെ സർവകലാശാലയുടെ കീഴിൽ വിവിധ കേന്ദ്രങ്ങളിൽ  നടക്കും.  വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

\"\"

 
പരീക്ഷാഫലം
ഈ വർഷം മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എം.സി.എ(റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 28 വരെ പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ അപേക്ഷ നൽകാം.

\"\"

രണ്ടാം സെമസ്റ്റർ എം.എ. മൃദംഗം, എം.എ. ഭരതനാട്യം, എം.എ. മ്യൂസിക് വോക്കൽ (റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബർ 27 നകം ഓൺലൈനിൽ അപേക്ഷ നൽകാം.

ഈ വർഷം ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് പി.ജി.സി.എസ്.എസ്. (2020 അഡ്മിഷൻ റഗുലർ / 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബർ 27 നകം ഓൺലൈനിൽ അപേക്ഷ നൽകാം.

\"\"


 

Follow us on

Related News