SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
കണ്ണൂർ: അസിസ്റ്റന്റ് പ്രഫസർ
പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി. ആണ് യോഗ്യത. അഭിമുഖം 17- ന് രാവിലെ 10 : 30 ന് പഠന വകുപ്പിൽ. ഫോൺ: 9847421467.
അസിസ്റ്റന്റ് പ്രഫസർ
പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ ഫിസിക്സ് പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്സിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി. ആണ് യോഗ്യത. അഭിമുഖം ഒക്ടോബർ 17- ന് രാവിലെ 10 ന് പഠന വകുപ്പിൽ. ഫോൺ: 9447458499.
പരീക്ഷാവിജ്ഞാപനം
മൂന്നാംസെമസ്റ്റർ ബിരുദ (റെഗുലർ സപ്ലിമെന്ററിഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് ഒക്ടോബർ 14 മുതൽ 20 വരെ അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.