പ്രധാന വാർത്തകൾ
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍

പ്രൈവറ്റ് രജിസ്ട്രേഷൻ അസൈൻമെന്റ്,പിഎച്ച്ഡി പ്രവേശനം, റിഫ്രഷർ കോഴ്സ്: കണ്ണൂർ സർവകലാശാല വാർത്തകൾ

Sep 30, 2022 at 5:52 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കണ്ണൂർ:സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2022-23 വർഷത്തിലേക്കുള്ള  പി.എച്ച്.ഡി. പ്രവേശനത്തിനായി (എൻട്രൻസ് പരീക്ഷയിൽ നിന്നും ഒഴിവാക്കിയ വിഭാഗത്തിൽനിന്ന് മാത്രം) അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, ചെല്ലാൻ രസീത്, മാറ്റ് അനുബന്ധ രേഖകൾ എന്നിവ ഡയറക്ടർ, റിസർച്ച് & ഡെവലപ്മെന്റ്  സെൽ, കണ്ണൂർ സർവകലാശാല, സിവിൽ സ്റ്റേഷൻ, കണ്ണൂർ- 670002 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 29 . കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

\"\"

എൻ.എസ്.എസ്. അവാർഡ് വിതരണം
2021-22 വർഷത്തെ കണ്ണൂർ സർവകലാശാലാ തലത്തിലുള്ള എൻ എസ് എസ് അവാർഡ്ദാന ചടങ്ങ് ഒക്ടോബർ 22 ന് സർവകലാശാലാ ആസ്ഥാനത്ത് വച്ച് നടക്കും. 2018-19, 2019-20, 2020-21 വർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് ജേതാക്കൾ, റിപ്പബ്ലിക് ദിന പരേഡിൽ കണ്ണൂർ സർവകലാശാലയെ പ്രതിനിധീകരിച്ച ഗായത്രി കെ എം, 2020-21 വർഷത്തെ എൻ എസ് എസ് വളണ്ടിയർ വിഭാഗത്തിൽ ദേശീയ അവാർഡ് കരസ്ഥമാക്കിയ ആകാശ് പി എന്നിവരെ ചടങ്ങിൽ അനുമോദിക്കും.

\"\"

പ്രൈവറ്റ് രജിസ്ട്രേഷൻ അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളുടെ അസൈൻമെന്റ് ഒക്ടോബർ 17, തിങ്കൾ വൈകിട്ട് അഞ്ച് മണിക്കു മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. സർവ്വകലാശാല വെബ്സൈറ്റിൽ നിന്നും അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം. വിഷാദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

\"\"

റിഫ്രഷർ കോഴ്സിലേക്ക് അപേക്ഷിക്കാം
കണ്ണൂർ സർവകശാല യു ജി സി – എച് ആർ ഡി സി 2022-23 വർഷത്തിൽ യു ജി സി അനുവദിച്ച ഫാക്കൽറ്റി ഇൻഡക്ഷൻ കോഴ്സിലേക്ക് സർവകലാശാല, കോളേജ് അദ്ധ്യാപകർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. ഫാക്കൽറ്റി ഇൻഡക്ഷൻ പ്രോഗ്രാം ഒക്ടോബർ 13 മുതൽ 26 വരെയായിരിക്കും. അപേക്ഷകർക്ക് കണ്ണൂർ സർവകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ  ലഭ്യമാണ്. http://hrdc.kannuruniversity.ac.in

\"\"

കണ്ണൂർ സർവകലാശാല ഫിക്‌സചർ മീറ്റിങ് സംഘടിപ്പിച്ചു 
2022 -23 വർഷത്തേക്കുള്ള സർവകലാശാല തല കായികമത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഫിക്‌സചർ മീറ്റിങ്  സർവകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ജോ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിന്റെ ഉദ്ഘാടനം സർവകലാശാലാ രജിസ്ട്രാർ ഡോ. ജോബി കെ ജോസ് നിർവ്വഹിച്ചു. സിൻഡിക്കേറ്റ് അംഗം എം.സി രാജു, സെനറ്റ് അംഗം സാജു പി. ജെ, അക്കാദമിക്ക് കൗൺസിൽ അംഗം പി. രഘുനാഥ്, അസിസ്റ്റന്റ് ഡയറക്ടർ അനൂപ്, എന്നിവർ പങ്കെടുത്തു.  സർവകലാശാലയിലെ വിവിധ കോളേജുകളിലായി അമ്പതിലധികം മത്സരയിനങ്ങൾ സംഘടിപ്പിക്കും. സർവകലാശാലയിലെ 5000 ലധികം കുട്ടികൾ പങ്കെടുക്കും.

\"\"

Follow us on

Related News