പ്രധാന വാർത്തകൾ
ഈവർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: നടപടികൾ ഉടൻസാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾഎസ്എസ്എൽസിക്കാർക്ക് ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യിൽ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്റ് നിയമനം: അപേക്ഷ 28വരെഎൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പോർട്ടൽ: ഉന്നത വിദ്യാഭ്യാസ വാർത്തകൾറി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇന്ത്യയിൽ ഓ​ഫി​സ​ർ നിയമനം: ആകെ 120ഒഴിവുകൾക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്‌കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍

വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ,പിഎച്ച്ഡി ചുരുക്കപ്പട്ടിക, നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Sep 28, 2022 at 4:33 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സയന്‍സ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഒക്‌ടോബര്‍ 10-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും വെബ്‌സൈറ്റില്‍.

ഗാര്‍ഡനര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗാര്‍ഡനര്‍ തസ്തികയില്‍ കരാര്‍, ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ വയസ്, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പുകള്‍ ഒക്‌ടോബര്‍ 15-ന് മുമ്പായി പരിശോധനക്ക് സമര്‍പ്പിക്കണം. യോഗ്യരായവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

\"\"

പി.എച്ച്.ഡി. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി.-2022 പ്രവേശനത്തിനുള്ള ചുരുക്കപ്പട്ടിക പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 19 സ്ട്രീമുകളുടെയാണ് ഇതിനകം പ്രസിദ്ധീകരിച്ചത്. മറ്റുള്ളവ വരുംദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും.

\"\"

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. രണ്ട്, നാല് സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ജൂണ്‍ 2022 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 7 വരെ തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളില്‍ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ ലോ കോളേജുകളില്‍ ലോ സ്ട്രീം ക്ലാസുകള്‍ ഉണ്ടാകില്ല.  

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഒക്‌ടോബര്‍ 25-ന് തുടങ്ങും.  

\"\"

പരീക്ഷാ അപേക്ഷ
രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 17 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.  

പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"

പുനര്‍മൂല്യനിര്‍ണയ ഫലം അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ., ബി.കോം., ബി.ബി.എ., മൂന്നാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ നവംബര്‍ 2021 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

\"\"

ഹിന്ദി ദേശീയ സെമിനാര്‍ തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ത്രിദിന ഹിന്ദി ദേശീയ സെമിനാറിന് തുടക്കമായി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മഹാത്മാ ഗാന്ധി അന്താരാഷ്ട്ര ഹിന്ദി യൂണിവേഴ്സിറ്റി മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ ഹിന്ദി കവി ലീലാധര്‍ മണ്ഡലോയി ഹിന്ദി ഭാഷകളുടെ വൈവിധ്യത്തെ പരിചയപ്പെടുത്തി. ഹിന്ദിവകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷത വഹിച്ചു. ഡോ. പ്രഭാകരന്‍ ഹെബ്ബാര്‍ ഇല്ലത്ത്, ഡോ. സി. ഷിബി എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ ഡോ. പ്രമോദ് കുമാര്‍ തിവാരി, ഡോ. സര്‍വേശ് കുമാര്‍ തിവാരി, ഡോ. ബിപിന്‍ തിവാരി, ഡോ. തമിള്‍ സെല്‍വന്‍ ഡോ. സുനില്‍ പി. ഇടയിടം, ഡോ. സി.ജെ. ജോര്‍ജ്, ഡോ. സി.എം. മുരളീധരന്‍, കെ.കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. മുപ്പതിനാണ് സെമിനാര്‍ സമാപനം

\"\"

Follow us on

Related News