കണ്ണൂർ: സർവകലാശാല ബയോടെക്നോളജി & മൈക്രോ ബയോളജി പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടേഷണൽ ബയോളജി ബി.സി.എസ്.എസ് – റഗുലർ നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷകൾ പുനഃക്രമീകരിച്ചു
കണ്ണൂർ സർവ്വകലാശാല സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.സി.എസ്.എസ് 2020 സിലബസ്-റെഗുലർ) മെയ് 2022 പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സ്പോട്ട് അഡ്‌മിഷൻ
അഫിലിയേറ്റഡ് സെൽഫ് ഫിനാൻസിങ് കോളേജുകളിൽ വിവിധ പി.ജി പ്രോഗ്രാമുകളിലെ ഒഴിവുകളിലേക്കായുള്ള (എസ്.സി, എസ്.ടി ഉൾപ്പെടെ) സ്പോട്ട് അഡ്മിഷൻ സെപ്തംബർ 19, 20 തീയ്യതികളിൽ നടക്കും. യോഗ്യതയുള്ളവർ സെപ്തംബർ 16, 17 തീയ്യതികളിൽ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497 2715261, 0497 2715284, 7356948230
പരീക്ഷകൾ പുനഃക്രമീകരിച്ചു
19.09.2022 ന് നടത്താനിരുന്ന പരീക്ഷകൾ ചുവടെ നൽകിയ തീയതികളിലേക്ക് മാറ്റിവെച്ചു. രണ്ടാം സെമസ്റ്റർ ബി. എഡ്. BEDC202.2-11 : അസെസ്മെന്റ് ഓഫ് ലേണിങ് (കോമേഴ്‌സ്, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സംസ്കൃതം , സോഷ്യൽ സയൻസ്) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022– 20.09.2022 (ചൊവ്വ) രണ്ടാം സെമസ്റ്റർ ബി. എഡ്. BEDC202.1: അസെസ്മെന്റ് ഓഫ് ലേണിങ് (അറബിക്) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 – 22.09.2022 (വ്യാഴം) ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. എക്കണോമിക്സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 20.09.2022 (ചൊവ്വ) ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. അറബിക് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 23.09.2022 (വെള്ളി) ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 – 23.09.2022 (വെള്ളി) ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ./ ബി. കോം./ ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 24.09.2022 (ശനി) വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കും മറ്റു ദിവസങ്ങളിൽ ഉച്ചക്ക് 01:30 നും പരീക്ഷകൾ തുടങ്ങും.
പരീക്ഷാകേന്ദ്രം മാറ്റി
15.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (നവംബർ 2021) പരീക്ഷയെഴുതുന്ന എസ്. എൻ. കോളേജ് കണ്ണൂർ പരീക്ഷാകേന്ദ്രമായി ലഭിച്ച SN21BS0001 മുതൽ SN21BS0105 വരെയുള്ള രജിസ്റ്റർ നംബറിലുള്ള റെഗുലർ വിദ്യാർഥികളുടെയും SN20BS0343 മുതൽ SN20BS0535 വരെയുള്ള രജിസ്റ്റർ നംബറിലുള്ള സപ്ലിമെന്ററി വിദ്യാർഥികളുടെയും പരീക്ഷാ കേന്ദ്രം താവക്കരയിലുള്ള കണ്ണൂർ സർവകലാശാല ആസ്ഥാനമായി പുനക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത വിദ്യാർഥികൾ പുതുക്കിയ ഹോൾടിക്കറ്റ് ഡൌൺലോഡ് ചെയ്ത് സർവകലാശാല ആസ്ഥാനത്ത് പരീക്ഷക്ക് ഹാജരാകേണ്ടതാണ്.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ എം. എസ് സി. പ്ലാന്‍റ് സയന്‍സ് വിത്ത് ബയോ ഇന്‍ഫര്‍മാറ്റിക്സ് (റഗുലർ), ഏപ്രില്‍ 2022 പ്രായോഗിക പരീക്ഷ 03.10.2022, 06.10.2022 തീയതികളിൽ പയ്യന്നൂര്‍ കോളേജില്‍ വച്ച് നടക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
അഡ്മിഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാം
2022-23 അധ്യയന വർഷത്തിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള അഡ്മിഷൻ മെമ്മോ സർവകലാശാല വെബ്‌സൈറ്റിൽ നിന്നുംഡൗൺലോഡ് ചെയ്യാവുന്നതാണ്.