പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

പോസ്റ്റ്  ബേസിക് ബി.എസ്.സി നഴ്‌സിങ് അപേക്ഷ15വരെ

Sep 7, 2022 at 2:53 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
 JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/  സ്വാശ്രയ കോളജുകളിലെ 2022-23 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

\"\"

അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 1000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ്. ഓൺലൈൻ മുഖേനയോ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 15 വരെ അപേക്ഷ ഫീസ് അടയ്ക്കാം.

\"\"

വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യണം.

അപേക്ഷകർ, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പാസായിരിക്കണം. കൂടാതെ 50 ശതമാനം മാർക്കോടെ ഇൻഡ്യൻ നഴ്‌സിങ് കൗൺസിലും ബന്ധപ്പെട്ട സ്‌റ്റേറ്റ് കൗൺസിലും അംഗീകരിച്ച  GN&M  കോഴ്‌സ് പരീക്ഷ പാസായിരിക്കണം. അവസാന വർഷ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 45 ആണ്. സർവീസ് ക്വോട്ടയിലേക്കുള്ള അപേക്ഷകർക്ക്  49 വയസാണ്.

\"\"

എൽ.ബി.എസ് സെന്റർ ഡയറക്ടർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ സെപ്റ്റംബർ 25ന് നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയായിരിക്കും പ്രവേശനം. ഫോൺ: 0471-2560363, 364

\"\"

Follow us on

Related News