പ്രധാന വാർത്തകൾ
കേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാംഎഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്‌ചർ, മെഡിക്കൽ കോഴ്സ് പ്രവേശനം: തീയതി നീട്ടിCSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം 2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകിസ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻ

പരീക്ഷാകേന്ദ്രം, പരീക്ഷാതീയതി, പരീക്ഷാഫലം: കേരള സർവകലാശാല വാർത്തകൾ

Sep 5, 2022 at 5:42 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
 JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം:കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് ബിരുദാനന്തരബിരുദ കോഴ്സുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ് നോക്കാം. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ 12.09.2022നകം രേഖാമൂലം (ഇ-മെയിൽ-onlineadmission@keralauniversity.ac.in)പരാതി നൽകണം. ഈ പരാതികൾ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

പരീക്ഷ ഫലം
കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (എസ്.ഡി.ഇ 2019 അഡ്മിഷൻ & സപ്ലിമെൻററി
2017, 2018 അഡ്മിഷൻ) വിദൂര വിദ്യാഭ്യാസ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബർ 13 വരെ അപേക്ഷിക്കാവുന്നതാണ്.

\"\"

പരീക്ഷാതീയതി
ബി.എ, രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്
ബി.എസ്.സി/ ബി.കോം ഡിഗ്രി (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ
ഇംപ്രൂവ്മെന്റ്/ സപ്ലിമെൻററി, 2017, 2018, 2019 അഡ്മിഷൻ സപ്ലിമെൻററി, മേഴ്സി ചാൻസ് 2013 – 2016 അഡ്മിഷൻ ) പരീക്ഷകൾ സെപ്റ്റംബർ 20 തീയതി മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

പരീക്ഷാകേന്ദ്രം
കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന എം.എ, എം.എസ്.സി/ എം.കോം (പ്രീവിയസ് & ഫൈനൽ) സപ്ലിമെൻററി പരീക്ഷകളുടെ പരീക്ഷാ
കേന്ദ്രങ്ങൾ തിരുവനന്തപുരം ജില്ലയിൽ നാഷണൽ കോളേജ് അമ്പലത്തറ, കൊല്ലം
ജില്ലയിൽ ഡി ബി കോളേജ് ശാസ്താംകോട്ട, ആലപ്പുഴ ജില്ലയിൽ എസ് എൻ കോളേജ്
ചേർത്തല എന്നിവയാണ്. പരീക്ഷാർത്ഥികൾ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്. വിശദവിവരം വെബ്സൈറ്റിൽ.

\"\"

Follow us on

Related News