SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 2022-23 അധ്യയന വർഷത്തെ ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള പ്രവേശനത്തിന് അംഗീകരിച്ച കോളേജ് ലിസ്റ്റ് http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് സെപ്റ്റംബർ അഞ്ചു മുതൽ കോളേജ് ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കാം. ഓപ്ഷനുകൾ സമർപ്പിക്കേണ്ട അവസാനതീയതി സെപ്റ്റംബർ 12. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.