SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ ബിരുദ പ്രവേശനത്തിന് മൂന്നാം അലോട്ട്‌മെന്റ്ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ ഉണ്ടാകും. സ്വാശ്രയ കോഴ്‌സുകളില്‍ നിലനില്‍ക്കുന്ന ഒഴിവുകള്‍ നികത്തുന്നതിനായി അതത് കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റില്‍ നിന്നും കോളേജുകള്‍ മുന്‍ഗണനാക്രമത്തില്‍ നേരിട്ട് പ്രവേശനം നല്‍കും. സപ്തംബര്‍ 3 മുതല്‍ 6-ന് 5 മണി വരെ തിരുത്തലുകള്‍ക്ക് അവസരമുണ്ട്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.