SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
കണ്ണൂർ: രണ്ടാം സെമസ്റ്റർ എം. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്) മെയ് 2022 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 29.08.2022 വരെ നീട്ടി.
ടൈംടേബിൾ
13.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി., ബി. പി. എഡ് (റെഗുലർ/ സപ്ലിമെന്ററി – 2020 സിലബസ്), മെയ് 2022 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
14.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ ബി. പി. എഡ് (റെഗുലർ), മെയ് 2022 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
20.09.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ./ എം. എസ് സി./ എം. റ്റി. റ്റി. എം. (റെഗുലർ), ഏപ്രില്‍ 2022 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ബി. കോം. അഡീഷണൽ കോ-ഓപ്പറേഷൻ (മാർച്ച് 2022) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 07.09.2022 വരെ അപേക്ഷിക്കാം. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. ഫിസിക്സ് (സപ്ലിമെന്ററി – 2015 സിലബസ്), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 06.09.2022 വരെ അപേക്ഷിക്കാം.