പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള

Aug 24, 2022 at 10:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഈ മാസം 26 മുതൽ 31 വരെ. 26ന് വൈകിട്ട് 6മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൈരളി തിയേറ്ററിൽ വെച്ച് മേള ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോക്യുമെന്ററി സംവിധായകയും എഡിറ്ററുമായ റീന മോഹനന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. ഉദ്ഘാടന ചിത്രമായി മാരിയുപോളിസ് 2 പ്രദർശിപ്പിക്കും. ഈ ചിത്രത്തിൽ ഉക്രൈൻ യുദ്ധത്തിന്റെ സംഘർഷ കാഴ്ചകൾ പകർത്തുന്നതിനിടെ ഈ ചിത്രത്തിന്റെ സംവിധായകൻ മൻതാസ് ക്വെദാരാവിഷ്യസ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. യുദ്ധകലുഷിതമായ ഉക്രൈൻ നഗരത്തിലെ ജനജീവിതത്തെ  വരച്ചുകാട്ടുന്നതാണ് ഈ ചിത്രം. 44 രാജ്യങ്ങളിൽ നിന്നായി 261 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.
ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിംസ് എന്നിഅങ്ങനെയാണ് മേളയിലെ മത്സര വിഭാഗങ്ങൾ. ജില്ലയിലെ കൈരളി, ശ്രീ, നിള എന്നീ തിയേറ്ററുകളിലായിരിക്കും പ്രദർശനം നടക്കുക. 1200 ലേറെ പ്രതിനിധികളും ചലച്ചിത്രപ്രവർത്തകരായ 250 ഓളം അതിഥികളും പങ്കെടുക്കും.

\"\"

69 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. മത്സരേതര വിഭാഗത്തിൽ മലയാളത്തിൽ നിന്നും ഇതര ഭാഷകളിൽ നിന്നുമുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 56 അന്താരാഷ്ട്ര ചിത്രങ്ങൾ പ്രദർശിപ്പിക്കും. ബെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗത്തിൽ വിവിധ അന്താരാഷ്ട്ര മേളകളിൽ അംഗീകാരങ്ങൾ നേടിയ 19 സിനിമകൾ പ്രദർശിപ്പിക്കും.
ഇന്ത്യൻ വനിതാ സംവിധായകർ ഐ ഫോൺ ഉപയോഗിച്ച് ചിത്രീകരിച്ച സിനിമകളുടെ പാക്കേജ് ആയ ഐ-ടേയ്ൽസ് ആണ് മേളയിലെ മറ്റൊരു ആകർഷണം. മുഹ്‌സിൻ മക്മൽബഫിന്റെ മാർഗനിർദേശത്തിൽ പൂർത്തിയാക്കിയ പദ്ധതിയുടെ ഭാഗമായുള്ള ഈ ചിത്രങ്ങൾ എ.ആർ റഹ്‌മാനാണ് അവതരിപ്പിച്ചിരിക്കുന്നത്. അഞ്ജലി മൊണ്ടേറിയോ ആണ് നോൺ ഫിക്ഷൻ വിഭാഗത്തിൽ ജൂറി ചെയർപേഴ്‌സൻ. ഫിക്ഷൻ വിഭാഗത്തിൽ ഹൻസ തപ്ലിയൽ ആണ് ജൂറി ചെയർപേഴ്‌സൻ.
മികച്ച ലോംഗ് ഡോക്യുമെന്ററിക്ക് രണ്ട് ലക്ഷം രൂപയും ഷോർട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ട് ലക്ഷം രൂപ ലഭിക്കും. കേരളത്തിൽ നിർമിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് അര ലക്ഷമാണ് സമ്മാനം. മേളയുടെ രജിസ്‌ട്രേഷൻ നേരിട്ടും ഓൺലൈൻ ആയും നടത്താം. 400 രൂപയാണ് ഡെലിഗേറ്റ് പാസിന്. വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ്.
ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി. ആർ അനിൽ, കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
മേളയുടെ ഭാഗമായി കൈരളി തീയറ്ററിന്റെ പരിസരത്തു ദിവസവും വിവിധ പരിപാടികൾ ഉണ്ടായിരിക്കും.

\"\"

Follow us on

Related News