SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: കോട്ടയം, കണ്ണൂർ, തിരുവനന്തപുരം ഗവൺമെന്റ് നഴ്സിങ് കോളേജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിങ് കോഴ്സുകൾക്ക് പ്രവേശനത്തിന് സെപ്റ്റംബർ 15വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ്സ് http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 1,000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ മുഖേനയോ വെബ്സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോം ഉപയോഗിച്ചോ കേരളത്തിലെ ഏതെങ്കിലും ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ ഫീസ് അടയ്ക്കാം. തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാഫോം ഓൺലൈനായി സമപ്പിക്കണം.👇🏻👇🏻
അപേക്ഷകർ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പാസാകണം. കൂടാതെ റഗുലർ ആയി പഠിച്ച ഇൻഡ്യൻ നഴ്സിങ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജിഎൻഎം കോഴ്സ് പരീക്ഷ 50 ശതമാനം മാർക്കോടെ പാസായിരിക്കണം അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ്/ബി.എസ്സി നഴ്സിങ് പാസായിരിക്കണം.
എൽ.ബി.എസ് ഡയറക്ടർ തിരുവനന്തപുരം പരീക്ഷാ കേന്ദ്രത്തിൽ വച്ച് സെപ്റ്റംബർ 25 ന് നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെയും അതിനുശേഷം നടത്തുന്ന ഒരു സ്കിൽ ടെസ്റ്റിന്റെയും മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും പ്രത്യേക/നിർദേശാനുസൃത സംവരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.