പ്രധാന വാർത്തകൾ
പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടിഎംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഷെഡ്യൂൾ പുന:ക്രമീകരിച്ചുപിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾ

സർവകലാശാല സേവനങ്ങൾ ഇനി വേഗത്തിൽ: പരീക്ഷാഭവനില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നു

Aug 22, 2022 at 5:32 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പരീക്ഷാഭവനില്‍ സേവനങ്ങള്‍ തേടിയെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി ഹെല്‍പ് ഡെസ്‌ക് തുടങ്ങി. ഓണ്‍ലൈന്‍ സേവനങ്ങളല്ലാതെ നേരിട്ട് പരീക്ഷാഭവനിലെത്തുന്നവര്‍ക്കായി വിദ്യാര്‍ഥികളെ സഹായിക്കാനായി അഞ്ച് കൗണ്ടറുകളാണ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങിയത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സ്റ്റുഡന്റ്സ് സര്‍വീസ് സെന്ററായ സുവേഗ, കാമ്പസ് റേഡിയോ ആയ റേഡിയോ സിയു എന്നിവക്ക് പുറമെ വിദ്യാര്‍ഥികളുടെ 👇🏻👇🏻

സംശയനിവാരണത്തിന് പരീക്ഷാഭവനിലെ കൗണ്ടറുകള്‍ കൂടി പ്രയോജനപ്പെടുമെന്ന് വി.സി. പറഞ്ഞു. കോവിഡ് നിയന്ത്രണകാലത്ത് താത്കാലികമായി പ്രവര്‍ത്തിച്ചിരുന്ന ഹെല്‍പ് ഡെസ്‌കാണ് ഇപ്പോള്‍ സ്ഥിരം സംവിധാനമാക്കിയത്. ബി.എ., ബി.കോം., ബി.എസ്.സി., ഇ.പി.ആര്‍., ഇ.ഡി.ഇ. ബി.എ. എന്നീ വിഭാഗങ്ങള്‍ക്കാണ് കൗണ്ടറുകള്‍. ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റംഗം ഡോ. കെ.പി. വിനോദ് കുമാര്‍, വിവിധ ബ്രാഞ്ച് മേധാവിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

\"\"

സര്‍വകലാശാലയില്‍ ഫോക്‌ലോര്‍ ദിനാചരണം

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പ് ഫോക്‌ലോര്‍ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. കേരള ഫോക്‌ലോര്‍ അക്കാദമി, ഫോക്‌ലോര്‍ സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യന്‍ ലാംഗ്വേജസ് എന്നിവയുമായി സഹകരിച്ചു നടത്തുന്ന പരിപാടി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസര്‍ ഉമാദേവി മുഖ്യ പ്രഭാഷണം നടത്തി. ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണിക്കൃഷ്ണന്‍ അദ്ധ്യക്ഷനായി. ഫോസില്‍സ് സെക്രട്ടറി കറസ്‌പോണ്ടന്റ് ഡോ.കെ.എം. ഭരതന്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഫോക് ലോര്‍ പഠനവകുപ്പ് മേധാവി ഡോ. സി.കെ. ജിഷ, അക്കാദമി സെക്രട്ടറി എ.വി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കീഴില്ലം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ മുടിയേറ്റ് അരങ്ങേറി. ചൊവ്വാഴ്ച വിവിധ സെഷനുകളിലായി സെമിനാറുകളും രാത്രി 7 മണിക്ക് രക്തേശ്വരി തെയ്യവും അരങ്ങേറും.

\"\"

Follow us on

Related News