പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

മെഡിക്കൽ, ഡെന്റൽ നീറ്റ്, പി.ജി – 2022; നടപടികൾ സെപ്റ്റംബർ 1 മുതൽ

Aug 22, 2022 at 11:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽനീറ്റ്, പി.ജി – 2022 ഓൺലൈൻ കൗൺസലിങ് അലോട്ട്മെന്റ് നടപടികൾ സെപ്റ്റംബറിൽ ആരംഭിക്കും. ഓൾ ഇന്ത്യ ക്വോട്ട 50 ശതമാനം  സീറ്റുകളിലേക്കും കേന്ദ്ര സർവകലാശാലകൾ/കൽപിത സർവകലാശാലകൾ/ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസ് തുടങ്ങിയവയുടെ മുഴുവൻ സീറ്റുകളിലേക്കും മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് (MCC) ദേശീയ തലത്തിൽ സീറ്റ് അലോട്ട്മെന്റ് നടത്തുന്നത്. www.mcc.nic.in എന്ന വെബ്സൈറ്റിൽ അലോട്ട്മെന്റ് ഷെഡ്യൂളുകൾ, ഓൺലൈൻ കൗൺസലിങ് എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫസ്റ്റ്റൗണ്ട്, സെക്കൻഡ് റൗണ്ട്, മോപ്-അപ് റൗണ്ട്, സേ വേക്കൻസി റൗണ്ട് എന്നിങ്ങനെ നാലു ഘട്ടമായാണ് അലോട്ട്മെന്റ് നടപടികൾ നടക്കുക.

\"\"

സെപ്റ്റംബർ 1 മുതൽ 4ന് ഉച്ചക്ക് 12 മണി വരെയാണ് ആദ്യ റൗണ്ടിലേക്കുള്ള ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ നടക്കുക. www.mcc.nic.in എന്ന വെബ്സൈറ്റിൽ ഇത് ലഭ്യമാകും. 4ന് വൈകീട്ട് 8 മണി വരെ ഫീസ് അടക്കാം. ചോയ്സ് ഫില്ലിങ് സെപ്റ്റംബർ 2-5 വരെ നടത്താം. ചോയ്സ് ലോക്കിങ് 5ന് ഉച്ചക്കുശേഷം 3 മുതൽ 11.55 വരെയും. നടപടികൾ പൂർത്തിയാക്കി ആദ്യ സീറ്റ് അലോട്ട്മെന്റ് സെപ്റ്റംബർ 8ന് പ്രഖ്യാപിക്കും. സെപ്റ്റംബർ 9നും 13നും മധ്യേ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാവുന്നതാണ്. സെപ്റ്റംബർ 19 മുതൽ 21 ഉച്ചക്ക് 12 മണി വരെ സെക്കൻഡ് റൗണ്ട് അലോട്ട്മെന്റിലേക്കുള്ള രജിസ്ട്രേഷൻ നടക്കും. വൈകീട്ട് 8 മണിവരെ ഫീസ് അടക്കാം. ചോയ്സ് ഫില്ലിങ്, ലോക്കിങ് 19-22 വരെ ഉണ്ടാകും. സെക്കൻഡ് സീറ്റ് അലോട്ട്മെന്റ് സെപ്റ്റംബർ 25നും 26 മുതൽ ഒക്ടോബർ 1 വരെ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ നേടാം. ഓൾ ഇന്ത്യ ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മോപ്അപ് റൗണ്ട് കൗൺസലിങ് രജിസ്ട്രേഷൻ/ഫീസ് പേമെന്റ് ഒക്ടോബർ 6 മുതൽ 9 വരെ നടക്കും. ചോയ്സ് ഫില്ലിങ്/ലോക്കിങ് ഒക്ടോബർ 7 മുതൽ 10 വരെയാണ് ഉണ്ടാവുക. ഒക്ടോബർ 13നാണ് സീറ്റ് അലോട്ട്മെന്റ്. 14നും 18നും ഇടയിൽ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ നേടാം.

\"\"

ഓൺലൈൻ സേ വേക്കൻസി റൗണ്ടിലേക്കുള്ള അലോട്ട്മെന്റ് നടപടികൾ ഒക്ടോബർ 20-21 തീയതികളിൽ പൂർത്തിയാക്കി ഒക്ടോബർ 22ന് സീറ്റ് അലോട്ട് ചെയ്യും. ഇതിൽ പങ്കെടുക്കാൻ പുതിയ രജിസ്ട്രേഷനോ ഫീസ് പേമെന്റോ ചോയ്സ് ഫില്ലിങ്ങോ ആവശ്യമില്ല. അഡ്മിഷൻ നേടാൻ ഒക്ടോബർ 23നും 31നും മധ്യേ റിപ്പോർട്ട് ചെയ്യണം.

Follow us on

Related News