SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽനീറ്റ്, പി.ജി – 2022 ഓൺലൈൻ കൗൺസലിങ് അലോട്ട്മെന്റ് നടപടികൾ സെപ്റ്റംബറിൽ ആരംഭിക്കും. ഓൾ ഇന്ത്യ ക്വോട്ട 50 ശതമാനം സീറ്റുകളിലേക്കും കേന്ദ്ര സർവകലാശാലകൾ/കൽപിത സർവകലാശാലകൾ/ആംഡ് ഫോഴ്സസ് മെഡിക്കൽ സർവിസസ് തുടങ്ങിയവയുടെ മുഴുവൻ സീറ്റുകളിലേക്കും മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് (MCC) ദേശീയ തലത്തിൽ സീറ്റ് അലോട്ട്മെന്റ് നടത്തുന്നത്. www.mcc.nic.in എന്ന വെബ്സൈറ്റിൽ അലോട്ട്മെന്റ് ഷെഡ്യൂളുകൾ, ഓൺലൈൻ കൗൺസലിങ് എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫസ്റ്റ്റൗണ്ട്, സെക്കൻഡ് റൗണ്ട്, മോപ്-അപ് റൗണ്ട്, സേ വേക്കൻസി റൗണ്ട് എന്നിങ്ങനെ നാലു ഘട്ടമായാണ് അലോട്ട്മെന്റ് നടപടികൾ നടക്കുക.
സെപ്റ്റംബർ 1 മുതൽ 4ന് ഉച്ചക്ക് 12 മണി വരെയാണ് ആദ്യ റൗണ്ടിലേക്കുള്ള ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ നടക്കുക. www.mcc.nic.in എന്ന വെബ്സൈറ്റിൽ ഇത് ലഭ്യമാകും. 4ന് വൈകീട്ട് 8 മണി വരെ ഫീസ് അടക്കാം. ചോയ്സ് ഫില്ലിങ് സെപ്റ്റംബർ 2-5 വരെ നടത്താം. ചോയ്സ് ലോക്കിങ് 5ന് ഉച്ചക്കുശേഷം 3 മുതൽ 11.55 വരെയും. നടപടികൾ പൂർത്തിയാക്കി ആദ്യ സീറ്റ് അലോട്ട്മെന്റ് സെപ്റ്റംബർ 8ന് പ്രഖ്യാപിക്കും. സെപ്റ്റംബർ 9നും 13നും മധ്യേ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാവുന്നതാണ്. സെപ്റ്റംബർ 19 മുതൽ 21 ഉച്ചക്ക് 12 മണി വരെ സെക്കൻഡ് റൗണ്ട് അലോട്ട്മെന്റിലേക്കുള്ള രജിസ്ട്രേഷൻ നടക്കും. വൈകീട്ട് 8 മണിവരെ ഫീസ് അടക്കാം. ചോയ്സ് ഫില്ലിങ്, ലോക്കിങ് 19-22 വരെ ഉണ്ടാകും. സെക്കൻഡ് സീറ്റ് അലോട്ട്മെന്റ് സെപ്റ്റംബർ 25നും 26 മുതൽ ഒക്ടോബർ 1 വരെ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ നേടാം. ഓൾ ഇന്ത്യ ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മോപ്അപ് റൗണ്ട് കൗൺസലിങ് രജിസ്ട്രേഷൻ/ഫീസ് പേമെന്റ് ഒക്ടോബർ 6 മുതൽ 9 വരെ നടക്കും. ചോയ്സ് ഫില്ലിങ്/ലോക്കിങ് ഒക്ടോബർ 7 മുതൽ 10 വരെയാണ് ഉണ്ടാവുക. ഒക്ടോബർ 13നാണ് സീറ്റ് അലോട്ട്മെന്റ്. 14നും 18നും ഇടയിൽ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ നേടാം.
ഓൺലൈൻ സേ വേക്കൻസി റൗണ്ടിലേക്കുള്ള അലോട്ട്മെന്റ് നടപടികൾ ഒക്ടോബർ 20-21 തീയതികളിൽ പൂർത്തിയാക്കി ഒക്ടോബർ 22ന് സീറ്റ് അലോട്ട് ചെയ്യും. ഇതിൽ പങ്കെടുക്കാൻ പുതിയ രജിസ്ട്രേഷനോ ഫീസ് പേമെന്റോ ചോയ്സ് ഫില്ലിങ്ങോ ആവശ്യമില്ല. അഡ്മിഷൻ നേടാൻ ഒക്ടോബർ 23നും 31നും മധ്യേ റിപ്പോർട്ട് ചെയ്യണം.