SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
കോട്ടയം: ബിഎഡ് ഏകജാലക പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് എംജി സർവകലാശാല പ്രസിദ്ധീകരിച്ചു. രണ്ടാം അലോട്മെന്റിൽ പുതുതായി അലോട്മെന്റ് ലഭിച്ചവർ 23/08/ 2022 4മണിക്ക് മുൻപായി നിശ്ചിത സർവകലാശാല ഫീസ് അടച്ചു പ്രവേശനം നേടണം. സ്ഥിരപ്രവേശമാഗ്രഹിക്കുന്നവരും ഒന്നാംഓപ്‌ഷനിൽ അലോട്മെന്റ് ലഭിച്ചവരും പ്രവേശനത്തിനായി നേരിട്ട് കോളേജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് .👇🏻👇🏻
താത്കാലിക പ്രവേശമെടുക്കുന്നവർ നിശ്ചിത സർവകലാശാല ഫീസ് അടച്ച് മോഡ് ഓഫ് അഡ്മിഷൻ കൺഫേം ചെയ്ത് കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. പ്രവേശാർത്ഥികൾ 23 / 08 / 2022 4 .00 പി എം നും മുൻപായി പ്രവേശനം നേടിയതിന്റെ കൺഫർമേഷൻ സ്ലിപ് ഡൌൺ ലോഡ് ചെയ്ത സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ് ഇല്ലാതെ പരാതികൾ സ്വീകരിക്കുന്നതല്ല.👇🏻👇🏻
ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനം ലഭിച്ചവർക്ക്2 ആം അലോട്മെന്റിലും അതേ അലോട്മെന്റ് സ്റ്റാറ്റസ് തന്നെയാണെങ്കിൽ അത്തരക്കാർ സ്ഥിരഃപ്രവേശം ആഗ്രഹിക്കുന്നുവെങ്കിൽ മാത്രം സ്ഥിരപ്രവേശം സെലക്ട് ചെയ്ത് കോളേജുകളിൽഹാജരായി പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനം ലഭിച്ചവർ താത്കാലിക പ്രവേശനത്തിൽ തുടരാൻ ആഗ്രഹിക്കുവെങ്കിൽ ഒന്നും തന്നെ ചെയ്യേണ്ടതില്ല. വിശദവിവരങ്ങൾക്ക് cap@mgu.ac.in എന്ന വെബ്‌സൈറ്റിലെ വീഡിയോ ഡെമോകാണുക.