പ്രധാന വാർത്തകൾ
മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാപുരസ്കാരം: അപേക്ഷ തീയതി നീട്ടിSSLC പരീക്ഷയ്ക്ക്‌ ദിവസങ്ങൾ മാത്രം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല; അധ്യയനം സെപ്റ്റംബർ മുതൽ

Aug 17, 2022 at 12:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ അടുത്തമാസംമുതൽ അധ്യയനം തുടങ്ങും. വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടെ 17 ബിരുദ-ബിരുദാനന്തര കോഴ്‌സുകളാണ് ആദ്യം തുടങ്ങുക. ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരത്തിനായി രേഖകൾ സമർപ്പിച്ചിട്ടുണ്ട്.

\"\"

ബ്യൂറോയുടെ അനുമതിലഭിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബറിൽ കോഴ്സുകൾ തുടങ്ങാനാണ് തീരുമാനം. പഠനസൗകര്യാർഥം കൊല്ലം കുരീപ്പുഴയിലുള്ള സർവകലാശാല ആസ്ഥാനം, തൃപ്പൂണിത്തുറ ഗവ. കോളേജ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, പട്ടാമ്പി ഗവ. സംസ്കൃത കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

\"\"

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ അക്കാദമിക് പ്രവർത്തനങ്ങളുടെ ഏകോപനം സർവകലാശാലാ ആസ്ഥാനത്തും കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളുടേത് തൃപ്പൂണിത്തുറ ഗവ. കോളേജിലും പാലക്കാട്, തൃശ്ശൂർ ജില്ലകളുടേത് പട്ടാമ്പി ഗവ. സംസ്കൃത കോളേജിലും കോഴിക്കോട്, മലപ്പുറം ജില്ലകളിലേത് കോഴിക്കോട് ഗവ. ആർട്‌സ് കോളേജിലും കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടേത് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് https://sgou.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"


Follow us on

Related News