പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

സംസ്കൃത സർവകലാശാല നാഷണൽ സർവീസ് സ്കീം അവാർഡ് വിതരണം

Aug 17, 2022 at 3:25 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

കാലടി:ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നാഷണൽ സർവ്വീസ് സ്കീം അവാർഡുകൾ വിതരണം ചെയ്തു. കാലടി മുഖ്യ ക്യാമ്പസിലെ ഭരണ നിർവ്വഹണ ബ്ലോക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ.എം.വി.നാരായണൻ വിവിധ അവാർഡുകൾ വിതരണം ചെയ്തു. 👇🏻👇🏻

\"\"

സർവകലാശാലയിലെ മികച്ച എൻ. എസ്. എസ്. യൂണിറ്റുകൾ, മികച്ച പ്രോഗ്രാം ഓഫീസർമാർ, മികച്ച വോളണ്ടിയർമാർ എന്നിർക്കുളള അവാ‍ർഡുകളാണ് വിതരണം ചെയ്തത്. കോവിഡിന്റെ സാഹചര്യത്തിൽ മാറ്റി വച്ച കഴിഞ്ഞ വർഷങ്ങളിലെ അവാർഡ‍ുകളും വിതരണം ചെയ്തു. മികച്ച നാഷണൽ സർവ്വീസ് സ്കീം യൂണിറ്റുകളായി തുറവൂർ, തിരൂർ, തിരുവനന്തപുരം പ്രാദേശിക ക്യാമ്പസുകൾ തെരഞ്ഞെടുക്കപ്പെട്ടു. തുറവൂർ പ്രാദേശിക ക്യാമ്പസിലെ ഡോ. ആർ. ഷീലാമ്മ മികച്ച പ്രോഗ്രാം ഓഫീസർക്കുളള അവാർഡ് നേടി. മികച്ച വോളണ്ടിയർമാരായി തെരഞ്ഞെ‍ടുക്കപ്പെട്ട ഗാഥ താമരശേരി, കെ.വി.അരവിന്ദ്,  എസ്. എൻ. ശരത്, എസ്. ആർ. ദേവിക, റോഷൻ ചെറിയാൻ, പ്രണവ് മോഹൻദാസ്,  മുഹമ്മദ് പ്രിൻസ് എം. എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.👇🏻👇🏻

\"\"

പ്രോ വൈസ് ചാൻസലർ ഡോ.കെ.മുത്തുലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന ഓഫീസർ ഡോ. അൻസാർ ആർ‍. എസ്. മുഖ്യാതിഥിയായിരുന്നു.  രജിസ്ട്രാർഡോ.എം.ബി.ഗോപാലകൃഷ്ണൻ, ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ഡോ. പി. ഉണ്ണികൃഷ്ണൻ, നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത, പ്രോഗ്രാം ഓഫീസർ ഡോ. കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിച്ചു.

\"\"

Follow us on

Related News