പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

ഗ്രേഡ് കാർഡ് വിതരണം, സീറ്റൊഴിവ്, പരീക്ഷാ വിജ്ഞാപനം; കണ്ണൂർ സർവകലാശാല വാർത്തകൾ

Aug 17, 2022 at 4:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

കണ്ണൂർ: സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (SDE – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ) മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) താഴെ പറയുന്ന തീയ്യതികളിൽ വിദൂര വിദ്യാഭ്യാസ വിഭാഗം പഠന കേന്ദ്രമായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്റർ, ചാല റോഡ്, വിദ്യാനഗർ പി.ഒ., കാസർഗോഡ് വച്ച്  രാവിലെ 10.30 മുതൽ ഉച്ചക്ക് 2.30  വരെ വിതരണം ചെയ്യുന്നു.

19.08.2022, വെള്ളി – ബി.കോം, ബിബിഎ, ബി.എ മലയാളം, ബി.എ  പൊളിറ്റിക്കൽ സയൻസ്.

20.08.2022, ശനി – ബി.എ ഇംഗ്ലിഷ്, ബി.എ അഫ്സൽ – ഉൽ – ഉലമ, ബി.എ ഹിസ്റ്ററി, ബി.എ. ഇക്കണോമിക്സ്.

സർട്ടിഫിക്കറ്റ് വാങ്ങാൻ വരുന്ന വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ് / സർവ്വകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതാണ്. ഗവ. കോളജ്, കാസർഗോഡ്, എൻ.എ.എസ്  കോളജ്, കാഞ്ഞങ്ങാട്, ജി.പി.എം ഗവ. കോളജ്, മഞ്ചേശ്വരം, സെന്റ് പയസ് ടെൻത് കോളജ്, രാജപുരം, ഇ.കെ.എൻ.എം ഗവ. കോളജ്, എളേരിത്തട്ട് എന്നീ പരീക്ഷ കേന്ദ്രങ്ങൾ തെരെഞ്ഞെടുത്ത് പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡാണ് വിതരണം ചെയ്യുന്നത്. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഗ്രേഡ് കാർഡ് വിതരണം.

\"\"

എം.ലിബ്.ഐ.എസ്.സി. സീറ്റൊഴിവ്

താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലെ മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് പട്ടിക ജാതി  വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റിൽ ഒരു ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമുള്ള വിദ്യാർത്ഥികൾ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 19ന്  രാവിലെ 10:30 ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകേണ്ടതാണ്.
ഫോൺ: 9895649188 

പരീക്ഷാവിജ്ഞാപനം

അഫീലിയേറ്റഡ് കോളേജുകളിലെ 20.09.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ., എം എസ് സി., എം. റ്റി. റ്റി. എം റെഗുലർ (ഏപ്രിൽ 2022) പരീക്ഷകൾക്ക് 23.08.2022 മുതൽ 25.08.2022 വരെ പിഴയില്ലാതെയും 27.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം അറിയാൻ സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

ഹോൾടിക്കറ്റ്

23.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം

ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 30.08.2022 വരെ അപേക്ഷിക്കാം.

Follow us on

Related News