പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിൽ വിദൂര പിജി ഡിപ്ലോമ: അവസാന തീയതി ഓഗസ്റ്റ് 31

Aug 15, 2022 at 10:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ NIHFWയിൽ വിദൂര ശൈലിയിൽ നടത്തുന്ന 6 പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്മെന്റ് – 300, ഹെൽത്ത് & ഫാമിലി വെൽഫെയർ മാനേജ്മെന്റ് – 100, ഹെൽത്ത് പ്രമോഷൻ – 150, ഹെൽത്ത് കമ്യൂണിക്കേഷൻ – 150, പബ്ലിക് ഹെൽത്ത് ന്യൂട്രിഷൻ – 150, അപ്ലൈഡ് എപ്പിഡെമിയോളജി – 150 എന്നിങ്ങനെയാണ് കോഴ്സുകളും അവയുടെ സീറ്റുകളും.

\"\"

മെഡിക്കൽ /നോൺ–മെ‍ഡിക്കൽ ബിരുദധാരികൾക്ക് ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷയ്ക്കുൾപ്പെടെ മൊത്തം 21,000 രൂപയാണ് ഫീസ്. എഐസിടിഇ അംഗീകാരമുള്ള ഈ കോഴ്സുകളുടെ ദൈർഘ്യം ഒരു വർഷവും 3 മാസവുമാണ്. 6 പ്രോഗ്രാമുകൾക്കും വെവ്വേറെ പ്രോസ്പെക്ടസുകളാണ് ഉള്ളത്. വിദ്യാർത്ഥികൾ ഫൈനൽ പരീക്ഷയെഴുതാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ചെല്ലണം.

\"\"

ഏതെങ്കിലും പ്രോഗ്രാമിലേക്ക് 25 പേരെയെങ്കിലും സ്പോൺസർ ചെയ്യുന്ന സംസ്ഥാനത്തെ സാറ്റലൈറ്റ് കേന്ദ്രത്തിൽ ഇവർക്ക് പരീക്ഷ എഴുതാവുന്നതാണ്. അപേക്ഷകൾ നിർദിഷ്ട ഫോമിൽ  തയാറാക്കി, രേഖകളും 21,000 രൂപയുടെ ഡ്രാഫ്റ്റും സഹിതം \’ The National Institute of Health & Family Welfare, New Delhi – 110067 ഫോൺ: 011–26183416 \’ എന്ന വിലാസത്തിൽ അയച്ചുകൊടുക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. ലേറ്റ് ഫീ സഹിതം സെപ്റ്റംബർ 15 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് dhm@nihfw.org, www.nihfw.org എന്ന ലിങ്കുകൾ സന്ദർശിക്കുക.

\"\"

Follow us on

Related News