പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഭരണനിർവഹണ മാതൃക ദേശീയ സെമിനാർ ഓഗസ്റ്റ് 16, 17 തീയതികളിൽ

Aug 11, 2022 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: മികച്ച ഭരണനിർവഹണ മാതൃകകളെക്കുറിച്ചുള്ള ദേശീയ സെമിനാർ ഓഗസ്റ്റ് 16, 17 തീയതികളിൽ നടത്തും. ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിന്റെ 40 വർഷങ്ങളുടെ ആഘോഷത്തിന്റെയും ഭാഗമായാണ് ഈ സെമിനാർ സംഘടിപ്പിചിരിക്കുന്നത്.

\"\"

ഹൈദരാബാദിലെ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ പബ്ലിക് സിസ്റ്റം എന്ന സ്ഥാപനവുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. തലസ്ഥാനത്തെ ഐ.എം.ജിയിൽ ആണ് സെമിനാർ നടക്കുക. ഓഗസ്റ്റ് 16 രാവിലെ 10 മണിക്ക് പത്മം ഓഡിറ്റോറിയത്തിൽ വെച്ച് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ സെമിനാർ ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷത വഹിക്കും. ചടങ്ങിൽ സിപ്‌സ് ഡയറക്ടർ അചലേന്ദ്ര റെഡ്ഡി മുഖ്യപ്രഭാഷണം നടത്തും.

\"\"

ആന്ധ്രാപ്രദേശ്, ബീഹാർ, ന്യൂഡൽഹി, ഹരിയാന ഹിമാചൽപ്രദേശ്, ലഡാക്, ത്രിപുര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇരുപതോളം ഭരണനിർവഹണ മാതൃകകളെ കുറിച്ച് സെമിനാർ അവതരിപ്പിക്കും. നൂതനാശയ ആവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് നേടിയവ ഉൾപ്പെടെ കേരളത്തിലെ പത്തോളം മികച്ച മാതൃകകളും ദേശീയ സെമിനാറിൽ അവതരിപ്പിക്കും. സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ നിന്നായി ഇരുന്നുറോളം പേർ സെമിനാറിൽ പങ്കെടുക്കും. ഐ.എം.ജി യുടെ ഭാഗമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗുഡ്  ഗവേണൻസാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Follow us on

Related News

കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനം

തിരുവനന്തപുരം:കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ്...