SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: സംസ്ഥാന സർക്കാർ / സ്വാശ്രയ കോളേജുകളിലേക്കുള്ള 2022-23 വർഷത്തെ ബി.എസ്.സി നഴ്‌സിങ്, മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷാഫീസ് ഓഗസ്റ്റ് 23 വരെ അടയ്ക്കാം. www.lbscentre.kerala.gov.in എന്ന എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25.

ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364 എന്ന നമ്പറിൽ ബന്ധപ്പെടുക.
