SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കോട്ടയം: എം ജി സർവകലാശാല പി.ജി പ്രൈവറ്റ് ഒന്ന് രണ്ട് സെമസ്റ്റർ പരീക്ഷയിൽ വിദ്യാർഥികള്‍ക്ക് കൂട്ടത്തോൽവി. 2019ല്‍ അഡ്മിഷന്‍ എടുത്തവരുടെ ഫലം ജൂലൈ 30നാണ് പുറത്തുവന്നത്. പുറത്ത് വന്ന ഫലങ്ങളിൽ ഭൂരിപക്ഷം വിദ്യാർത്ഥികളും പരീക്ഷയിൽ തോറ്റു. 3987 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തരുന്നത് അതില്‍ 3017 പേർ മാത്രമാണ് പരീക്ഷ എഴുതിയവര്‍. പരീക്ഷ എഴുതിയവരില്‍ വിജയിച്ചത് ആകെ 269 പേർ മാത്രം.
ആകെ വിജയം 8.9 ശതമാനം മാത്രം. പരീക്ഷ വൈകിയതിനാൽ 970 പേർ കോഴ്സ് ഉപേക്ഷിച്ചു. എം.എസ്സി മാത്‍സ്, എം.എ സംസ്കൃതം, എം.എ ഫിലോസഫി, എം.എ ഇസ്ലാമിക് ഹിസ്റ്ററി എന്നിവയില്‍ രണ്ടു സെമസ്റ്ററിലും കൂടി ആരും വിജയിച്ചില്ല. എം.എസ്സിക്ക് 60 പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 38 പേർ മാത്രമാണ് പരീക്ഷ എഴുതിയത്. അതിൽ ഒരാള്‍ വീതമാണ് ഓരോ സെമസ്റ്ററിനും പാസായത്. ഏറ്റവും കൂടുതൽ വിദ്യാർഥികള്‍ രജിസ്റ്റർ ചെയ്ത എം.കോമിനും ജയിച്ചത് 5.9 ശതമാനം പേർ മാത്രം. എഴുതിയ 2390 പേരിൽ ജയിച്ചത് 141 പേർ.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, അറബിക് ഭാഷ വിഷയങ്ങൾക്കെല്ലാം കൂടി 465 പേർ രജിസ്റ്റർ ചെയ്തു. 296 പേർ മാത്രം പരീക്ഷ എഴുതി. ജയിച്ചവർ 69. വിജയം 23.3 ശതമാനം മാത്രം.