പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷാ വിവരങ്ങൾ: പരീക്ഷാഫലവും

Aug 10, 2022 at 6:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തേഞ്ഞിപ്പലം: സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും എല്ലാ അവസരവും നഷ്ടപ്പെട്ട രണ്ടാം സെമസ്റ്റര്‍ ബി.എഡ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 22-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 24-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും പരീക്ഷാ കണ്‍ട്രേളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷ, രജിസ്‌ട്രേഷന്‍ ഫീസ് തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷ 12-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബി.എ. അഡ്വര്‍ട്ടൈസിംഗ് ആന്റ് സെയില്‍സ് മാനേജ്‌മെന്റ് (ഡ്യുവര്‍ കോര്‍), ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്, ബി.എസ് സി. ബോട്ടണി ആന്റ് കമ്പ്യൂട്ടേഷണല്‍ ബയോളജി (ഡബിള്‍ മെയിന്‍) നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 24-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.എസ് സി. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി 1, 3 വര്‍ഷ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളുടെ പ്രാക്ടിക്കല്‍ 11-ന് നടക്കും.

ആറാം സെമസ്റ്റര്‍ ബി.വോക്. ബാങ്കിംഗ് ഫിനാന്‍സ് ആന്റ് ഇന്‍ഷൂറന്‍സ്, ലോജിസ്റ്റിസ്റ്റിക് മാനേജ്‌മെന്റ്, എക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍ ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 11, 12 തീയതികളില്‍ നടക്കും.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. ഒന്നാം വര്‍ഷ/1, 2 സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ / മെയ് 2021 സപ്ലിമെന്ററി പരീക്ഷക്കും ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News