കണ്ണൂർ: അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി. ഏപ്രിൽ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രായോഗിക പരീക്ഷകൾ
ഒന്നാം സെമസ്റ്റർ ബി.എ. മ്യൂസിക് ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി), നവംബർ 2021 പ്രായോഗിക പരീക്ഷകൾ 2022 ആഗസ്ത് 10- ന് രാവിലെ 10.00 മുതൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സ്-ൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷാവിജ്ഞാപനം
ഒന്നാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021 പരീക്ഷകൾക്കായുള്ള വിജ്ഞാപനം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ രജിസ്ട്രേഷനുള്ള ലിങ്ക് ആഗസ്ത് 11 മുതൽ ലഭ്യമാകും. ഇതിലേക്കായുള്ള പരീക്ഷാ ഫീസ് എസ്.ബി.ഐ ഇപേയ്‌മെന്റ് ഗേറ്റ് വേ വഴി മാത്രമേ അടക്കാൻ സാധിക്കുകയുള്ളു. പരീക്ഷകൾക്ക് 11.08.2022 മുതൽ 16.08 2022 വരെ പിഴയില്ലാതെയും 19.08.20222 വരെ പിഴയോടു കൂടിയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 23.08.2022 നകം സമർപ്പിക്കണം. 2020 വർഷം പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് അവരുടെ പരീക്ഷാഫലം വന്നതിനുശേഷം ലഭ്യമാക്കുന്നതായിരിക്കും.
ബിരുദം – മൂന്നാം വർഷ ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി, എസ്.എൻ. കോളജ്, കണ്ണൂർ, കെ.എം.എം ഗവ. വിമൻസ് കോളജ്, കണ്ണൂർ എന്നീ പരീക്ഷ കേന്ദ്രങ്ങൾ തെരെഞ്ഞെടുത്ത് മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (SDE – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ) മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ (2017, 2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) താഴെ പറയുന്ന തീയ്യതികളിൽ കണ്ണൂർ സർവ്വകലാശാല താവക്കര ക്യാംപസിൽ വച്ച് രാവിലെ10.30 AM മുതൽ 3.00 PM വരെ വിതരണം ചെയ്യുന്നു. ബി.എ ഇംഗ്ലിഷ്, ബി.എ അഫ്സൽ – ഉൽ – ഉലമ – 09.08.2022, ബിബിഎ, ബി.എ മലയാളം, ബി.എ പൊളിറ്റിക്കൽ സയൻസ് – 10.08.2022,
ബി.കോം – 11.08.2022, (പരീക്ഷ കേന്ദ്രങ്ങൾ – ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി, കെ.എം.എം ഗവ. വിമൻസ് കോളജ്, കണ്ണൂർ), 12.08.2022 (പരീക്ഷ കേന്ദ്രം – എസ്.എൻ. കോളജ്, കണ്ണൂർ.) ബി.എ ഹിസ്റ്ററി, ബി.എ. ഇക്കണോമിക്സ് – 16.08.2022. 👇🏻👇🏻
വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ് / സർവ്വകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്.