SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
കണ്ണൂർ: 2022-23 അധ്യയന വർഷത്തിൽ, അഫിലിയേറ്റഡ് കോളേജുകളില പി.ജി പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയിൽ, യോഗ്യതാ പരീക്ഷയുടെ മാർക്ക് തെറ്റായി രേഖപ്പെടുത്തിയവരെ ട്രയൽ അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. അപേക്ഷയിൽ മാർക്ക് തെറ്റായി രേഖപ്പെടുത്തിയ വിദ്യാർത്ഥികൾ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് 24 ജൂലൈ 2022 ന്, 5:00 മണിക്ക് മുൻപായി മാർക്ക്/ഗ്രേഡിൽ മാറ്റം വരുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്, സർവകലാശാല വെബ്സൈറ്റ് http://admission.kannuruniversity.ac.in സന്ദർശിക്കുക.👇🏻👇🏻
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. റ്റി. റ്റി. എം. (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.08.2022 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം👇🏻👇🏻
രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എസ് സി. (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 03.08.2022 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
ടൈടേബിൾ
11.08.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.👇🏻👇🏻
പരീക്ഷാവിജ്ഞാപനം
അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി – 2018 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 26.07.2022 മുതൽ 30.07.2022 വരെ പിഴയില്ലാതെയും 01.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 04.08.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. 2018 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.
രണ്ടാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകൾക്ക് 26.07.2022 മുതൽ 30.07.2022 വരെ പിഴയില്ലാതെയും 02.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 06.08.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.
വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.